കൊ​​റോ​​ണ: പ്ര​​തീ​​ക്ഷ​​യു​​ടെ പേ​​ര് ‘മി​​സ്റ്റ​​ർ പി’
Saturday, March 28, 2020 12:06 AM IST
ചെ​​ന്നൈ: കൊ​​റോ​​ണ വൈ​​റ​​സ് വ്യാ​​പ​​ന​​ത്തി​​ൽ ലോ​​കം വി​​റ​​ങ്ങ​​ലി​​ച്ചു നി​​ൽ​​ക്കു​​ന്പോ​​ൾ പ്ര​​തീ​​ക്ഷ​​യു​​ടെ വാ​​ർ​​ത്ത​​ക​​ളും മ​​നു​​ഷ്യ​​രാ​​ശി​​ക്ക് ആ​​ശ്വാ​​സം പ​​ക​​രു​​ന്നു. കൊ​​റോ​​ണ വൈ​​റ​​സ് ബാ​​ധി​​ച്ച​​ശേ​​ഷം 101 വ​​യ​​സു​​ള്ള ഒ​​രു ഇ​​റ്റാ​​ലി​​യ​​ൻ പൗ​​ര​​ൻ സു​​ഖം പ്രാ​​പി​​ച്ചെ​​ന്നെ വാ​​ർ​​ത്ത​​യാ​​ണ് ഇ​​പ്പോ​​ൾ ലോ​​ക​​ത്തി​​നു പ്രതീക്ഷ ന​​ല്കു​​ന്ന​​ത്. ഈ ​​വ​​ർ​​ത്ത പ​​ങ്കു​​വ​​ച്ച ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് താ​​രം ആ​​ർ. അ​​ശ്വി​​ൻ പ​​റ​​ഞ്ഞ​​ത് മ​​നു​​ഷ്യ​​രാ​​ശി​​യു​​ടെ പോ​​രാ​​ട്ട​​ത്തി​​ന് ഏ​​റ്റ​​വും ഉ​​ത്തേ​​ജ​​ക​​മാ​​ണി​​തെ​​ന്നാ​​ണ്.


പ്ര​​തീ​​ക്ഷ​​യു​​ടെ പേ​​രാ​​ണ് മി​​സ്റ്റ​​ർ പി ​​എ​​ന്നും അ​​ശ്വി​​ൻ പ​​റ​​യു​​ന്നു. 1919ൽ ​​ജ​​നി​​ച്ച ഇ​​റ്റാ​​ലി​​യ​​ൻ പൗ​​ര​​ന്‍റെ യ​ഥാ​ർ​ഥ പേ​രു​ൾ​പ്പെ​ടെ​യു​ള്ള വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു​​വി​​ട്ടി​​ട്ടി​​ല്ല. മി​​സ്റ്റ​​ർ പി ​​എ​​ന്നാ​​ണ് അ​​ദ്ദേ​​ഹ​​ത്തെ പൊ​​തു​​വേ വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന​​ത്. കൊ​​റോ​​ണ ബാ​​ധി​​ച്ച​​ശേ​​ഷം സു​​ഖം​​പ്രാ​​പി​​ച്ച ഏ​​റ്റ​​വും പ്രാ​​യം കൂ​​ടി​​യ ആ​​ളു​​കൂ​​ടി​​യാ​​ണ് മി​​സ്റ്റ​​ർ പി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.