എ​എ​ഫ്‌​സി​യു​ടെ ബോ​ധ​വ​ത്ക​ര​ണ വീ​ഡി​യോ​യി​ല്‍ ബൂട്ടി​യ
എ​എ​ഫ്‌​സി​യു​ടെ ബോ​ധ​വ​ത്ക​ര​ണ വീ​ഡി​യോ​യി​ല്‍ ബൂട്ടി​യ
Saturday, March 28, 2020 11:59 PM IST
ന്യൂ​ഡ​ല്‍ഹി: കോ​വി​ഡ്-19 മ​ഹാ​മാ​രി​യെ​ക്കു​റി​ച്ചു​ള്ള എ​എ​ഫ്‌​സി​യുടെ ബോ​ധ​വ​ത്ക​ര​ണ വീ​ഡി​യോ​യി​ല്‍ മു​ന്‍ ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ നാ​യ​ക​ന്‍ ബൈ​ച്ചും​ഗ് ബൂട്ടി​യ. എ​എ​ഫ്‌​സി​യു​ടെ ബ്രേ​ക് ദ ​ചെ​യ്ന്‍ കാം​പ​യി​നി​ല്‍ ഏ​ഷ്യ​ന്‍ ഫു​ട്‌​ബോ​ളി​ലെ പ​ല പ്ര​മു​ഖ​രു​മു​ണ്ട്. എ​ല്ലാ​വ​രും ഒ​ന്നി​ച്ചു പ്ര​വ​ര്‍ത്തി​ക്ക​ണ​മെ​ന്നും പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ സ​ന്ദേ​ശ​ങ്ങ​ളും ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​ന്‍ എ​ന്തെ​ല്ലാം ചെ​യ്യാമെന്ന് വേ​ള്‍ഡ് ഹെ​ല്‍ത്ത് ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ ന​ല്‍കു​ന്ന മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ളും ഇ​വ​ര്‍ വീ​ഡി​യോ​യി​ല്‍ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്.


എ​എ​ഫ്‌​സി​യു​ടെ ബ്രേ​ക് ദ ​ചെ​യി​ന്‍ കാം​പ​യി​ന്‍ വീ​ഡി​യോ​യി​ല്‍ ഇ​ന്ത്യ​ന്‍ ഇ​തി​ഹാ​സം ബൂട്ടി​യ​യെ​ക്കൂ​ടാ​തെ 2018ലെ ​എ​എ​ഫ്‌​സി വി​മ​ന്‍സ് പ്ല​യ​ര്‍ ഓ​ഫ് ദ ​ഇ​യ​ര്‍ ചൈ​ന​യു​ടെ വാം​ഗ് ഷു​വാം​ഗ്, 2016ലെ ​എ​എ​ഫ്‌​സി ചാ​മ്പ്യ​ന്‍സ് ലീ​ഗ് നേ​ടി​യ ജി​യോ​ന്‍ബു​ക് ഹ്യു​ണ്ടാ​യി മോ​ട്ടോ​ഴ്‌​സ് ടീ​മി​ലെ ലീ ​ഡോം​ഗ് ഗൂ​ക്, ഓ​സ്‌​ട്രേ​ലി​യ​യു​ടെ സ​മാ​ന്ത കെ​ര്‍ എ​ന്നി​വ​രു​ള്‍പ്പെ​ടെ ഏ​ഷ്യ​ന്‍ ഫു​ട്‌​ബോ​ളി​ലെ അ​മ്പ​തി​ലേ​റെ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ന്ന് എ​എ​ഫ്‌​സി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.