ദ​ക്ഷി​ണാ​ഫ്രി​ക്ക വി​ട്ട് ഡേ​ന്‍ പീ​ഡ​റ്റ് അ​മേ​രി​ക്ക​യി​ലേ​ക്ക്
Saturday, March 28, 2020 11:59 PM IST
ജൊ​ഹ​ന്നാ​സ്ബ​ര്‍ഗ്: അ​പ്ര​തീ​ക്ഷി​ത​നീ​ക്ക​വു​മാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ഓ​ഫ് സ്പി​ന്ന​ര്‍ ഡേ​ന്‍ പീ​ഡ​റ്റ്. ഐ​സി​സി​യു​ടെ എ​ലൈ​റ്റ് രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലു​ള്ള ദ​ക്ഷി​ണാ​ഫ്രി​ക്ക വി​ട്ട് യു​എ​സ്എ​യി​ലേ​ക്കു പോ​കു​ക​ക​യാ​ണ് താ​രം. ഐ​സി​സി​യു​ടെ അ​സോ​സി​യേ​റ്റ് രാ​ജ്യ​മാ​ണ് യു​എ​സ്. യു​എ​സി​നെ ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത ന​ല്‍കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് താ​രം പ​റ​ഞ്ഞു.
ഒ​മ്പ​ത് ടെ​സ്റ്റു​ക​ളി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി ക​ളി​ച്ചി​ട്ടു​ള്ള പീ​ഡ​റ്റ് അ​ടു​ത്ത മാ​സ​ങ്ങ​ളി​ല്‍ യു​എ​സി​ലെ​ത്തും. ഈ ​സ​മ്മ​ര്‍ സീ​സ​ണി​ല്‍ യു​എ​സി​ല്‍ ആ​രം​ഭി​ക്കു​ന്ന പു​തി​യ മൈ​ന​ര്‍ ലീ​ഗ് ട്വ​ന്‍റി 20യി​ല്‍ താ​രം പ​ങ്കെ​ടു​ക്കും.


ക​ഴി​ഞ്ഞ വ​ര്‍ഷ​മാ​ണ് യു​എ​സി​ന് ഏ​ക​ദി​ന പ​ദ​വി ല​ഭി​ച്ച​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ടീ​മി​ല്‍ സ്ഥാ​നം പി​ടി​ക്കാ​ന്‍ പീ​ഡ​റ്റി​ന് അ​ടു​ത്ത​കാ​ല​ത്തെ​ങ്ങും സാ​ധി​ക്കു​ക​യി​ല്ല എ​ന്ന അ​വ​സ്ഥ​യാ​ണി​പ്പോ​ള്‍. സ്പി​ന്ന​ര്‍മാ​രാ​യ ത​ബ്‌​റെ​യ്‌​സ് ഷം​സി, കേ​ശ​വ് മ​ഹാ​രാ​ജ് എ​ന്നി​വ​ര്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ടീ​മി​ല്‍ ത​ങ്ങ​ളു​ടേ​താ​യ സ്ഥാ​നം നേ​ടി​ക്ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഇ​തു മ​ന​സി​ലാ​ക്കി​യ പീ​ഡ​റ്റ് അ​മേ​രി​ക്ക​യി​ലേ​ക്കു മ​ന​സു​മാ​റ്റു​ക​യാ​യി​രു​ന്നു. അ​മേ​രി​ക്ക​യ്ക്കാ​ണെ​ങ്കി​ല്‍ ക്രി​ക്ക​റ്റി​ന്‍റെ വ​ള​ര്‍ച്ച​യ്ക്ക് പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ക​ളി​ക്കാ​രു​ടെ സേ​വ​ന​വും വേ​ണ​മാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.