ജോ​ഗി​ന്ദ​ര്‍ ശ​ര്‍മ​യ്ക്ക് ഐ​സി​സി​യു​ടെ അഭിനന്ദനം
ജോ​ഗി​ന്ദ​ര്‍ ശ​ര്‍മ​യ്ക്ക്  ഐ​സി​സി​യു​ടെ അഭിനന്ദനം
Monday, March 30, 2020 12:09 AM IST
ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​ക്ക് പ്ര​ഥ​മ ട്വ​ന്‍റി 20 ക്രി​ക്ക​റ്റ് ലോ​ക​കി​രീ​ടം നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​ല്‍ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച ജോ​ഗി​ന്ദ​ര്‍ ശ​ര്‍മ​യ്ക്ക് ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ക്രി​ക്ക​റ്റ് കൗ​ണ്‍സി​ലി​ന്‍റെ അ​ഭി​ന​ന്ദ​നം.

ക്രി​ക്ക​റ്റ് ക​ളം വി​ട്ട താ​രം ഹ​രി​യാ​ന പോ​ലീ​സി​ല്‍ ചേ​ര്‍ന്നു. ഹ​രി​യാ​ന പോ​ലീ​സി​ല്‍ ഡി​എ​സ്പി​യാ​ണി​പ്പോ​ള്‍. ഇ​പ്പോ​ഴി​താ കോ​വി​ഡ്19​ന് എ​തി​രാ​യ പ്ര​തി​രോ​ധ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ ജോ​ഗീ​ന്ദ​റി​നെ അ​ഭി​ന​ന്ദി​ച്ച് ഐ​സി​സി ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. 2007 പ്ര​ഥ​മ ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ പാ​കി​സ്ഥാ​നെ​തി​രേ അ​വ​സാ​ന ഓ​വ​ര്‍ എ​റി​ഞ്ഞ​ത് ജോ​ഗി​ന്ദ​ര്‍ ആ​യി​രു​ന്നു.


കോ​വി​ഡ്-19​ന് എ​തി​രാ​യ പ്ര​തി​രോ​ധ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള 21 ദി​വ​സ ലോ​ക്ക് ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​യി​ലാ​ണ് താ​രം. 2007ല്‍ ​ട്വ​ന്‍റി 20 ലോ​ക​ക​പ്പ് ഹീ​റോ, 2020ല്‍ ​യ​ഥാ​ര്‍ഥ ഹീ​റോ. ജോ​ഗീ​ന്ദ​റി​ന്‍റെ ചി​ത്രം പ​ങ്കു​വച്ച് ഐ​സി​സി കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.