ഒ​ളി​മ്പി​ക്‌​സ് അ​ടു​ത്ത വ​ര്‍ഷം ജൂ​ലൈ 23ന്
ഒ​ളി​മ്പി​ക്‌​സ് അ​ടു​ത്ത വ​ര്‍ഷം ജൂ​ലൈ 23ന്
Monday, March 30, 2020 11:49 PM IST
ടോ​ക്കി​യോ: ടോ​ക്കി​യോ ഒ​ളി​മ്പി​ക്‌​സി​ന്‍റെ പു​തി​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. അ​ടു​ത്ത വ​ര്‍ഷം ജൂ​ലൈ 23ന് ​ഒ​ളി​മ്പി​ക്‌​സി​നു തു​ട​ക്ക​മാ​കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. ആ​ഗോ​ള​ത​ല​ത്തി​ല്‍ കൊ​റോ​ണ​വൈ​റ​സ് പ​ട​ര്‍ന്നു പി​ടി​ച്ച​തോ​ടെ​യാ​ണ് ഈ ​വ​ര്‍ഷം ന​ട​ക്കേ​ണ്ട ഒ​ളി​മ്പി​ക്‌​സ് അ​ടു​ത്ത വ​ര്‍ഷം ന​ട​ത്താ​നു​ള്ള ച​രി​ത്ര തീ​രു​മാ​നം എ​ടു​ക്കേ​ണ്ടി​വ​ന്ന​ത്.

2021 ജൂ​ലൈ 23 മു​ത​ല്‍ ഓ​ഗ​സ്റ്റ് 8 വ​രെ ഒ​ളി​മ്പി​ക്‌​സ് ന​ട​ക്കും. പാ​രാ​ലി​മ്പി​ക് മ​ത്സ​ര​ങ്ങ​ള്‍ ഓ​ഗ​സ്റ്റ് 24 മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ അ​ഞ്ചു വ​രെ​യാ​യി​രി​ക്കു​മെ​ന്ന് ടോ​ക്കി​യോ 2020 ത​ല​വ​ന്‍ യോ​ഷി​രോ മോ​രി പ​റ​ഞ്ഞു.

ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ഒ​ളി​മ്പി​ക് ക​മ്മി​റ്റിയും ടോക്കിയോ ഒളിന്പിക്സ് സംഘാടകരും സംയുക്തമായാണ് പുതിയ തീയതി തീ​രു​മാ​ന​ിച്ചത്.


ഈ ​വ​ര്‍ഷം ജൂ​ലൈ 24ന് ​തു​ട​ങ്ങേ​ണ്ടി​രു​ന്ന ടോ​ക്കി​യോ ഒ​ളി​മ്പി​ക്‌​സ് കൊ​റോ​ണ വൈ​റ​സ് പ​ട​ര്‍ന്നു​പി​ടി​ച്ച​തോ​ടെ മാ​റ്റു​ക​യാ​യി​രു​ന്നു. സ​മാ​ധാ​ന​കാ​ല​ത്ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഒ​ളി​മ്പി​ക്‌​സ് മാ​റ്റി​വ​യ്ക്കു​ന്ന​ത്.

ഐ​ഒ​സി​യും ജ​പ്പാ​നും ഒ​ളി​മ്പി​ക്‌​സ് മാ​റ്റാ​ന്‍ ആ​ദ്യം ത​യാ​റാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ കോ​വി​ഡ്-19 രോ​ഗ ബാ​ധ പെ​ട്ടെ​ന്ന് ലോ​കം മു​ഴു​വ​ന്‍ പ​ട​ര്‍ന്നു​പി​ടി​ച്ച​തോ​ടെ ഒ​ളി​മ്പി​ക്‌​സ് മാ​റ്റി​വ​യ്ക്കാ​ന്‍ നി​ര്‍ബ​ന്ധി​ത​രാ​കു​ക​യാ​യി​രു​ന്നു.

കൊ​റോ​ണ​വൈ​റ​സ് ബാ​ധ അ​തി​വേ​ഗം പ​ട​ര്‍ന്ന​തോ​ടെ ഒ​ളി​മ്പി​ക്‌​സി​നു മു​മ്പു​ള്ള പ​ല യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളും ന​ട​ത്താ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.