ട്വന്‍റി20 ലോ​ക​ക​പ്പ് ന​ട​ന്നി​ല്ലെ​ങ്കി​ല്‍ ഐ​പി​എ​ല്‍ ന​ട​ത്തും
ട്വന്‍റി20 ലോ​ക​ക​പ്പ് ന​ട​ന്നി​ല്ലെ​ങ്കി​ല്‍ ഐ​പി​എ​ല്‍ ന​ട​ത്തും
Wednesday, April 1, 2020 12:11 AM IST
ന്യൂ​ഡ​ല്‍ഹി: കൊ​റോ​ണ വൈ​റ​സ് പ​ട​ര്‍ന്നു പി​ടി​ച്ച​തോ​ടെ ലോ​ക​ത്തെ പ​ല കാ​യി​ക മ​ത്സ​ര​ങ്ങ​ളും മാ​റ്റി​വ​യ്ക്കു​ക​യോ വേ​ണ്ടെ​ന്നു​വ​യ്ക്കു​ക​യോ ചെ​യ്തി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് ട്വ​ന്‍റി 20 ക്രി​ക്ക​റ്റ് എ​ന്നു തു​ട​ങ്ങു​മെ​ന്ന് ഇ​തു​വ​രെ ബി​സി​സി​ഐ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ഒ​ക്ടോ​ബ​ര്‍-​ന​വം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ ഐ​പി​എ​ല്‍ 13-ാം പ​തി​പ്പ് ന​ട​ത്താ​ന്‍ ബി​സി​സി​ഐ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ഇ​ത് ന​ട​ക്ക​ണ​മെ​ങ്കി​ല്‍ ഐ​സി​സി ഒ​ക്ടോ​ബ​റി​ല്‍ ന​ട​ക്കു​ന്ന ഐ​സി​സി പു​രു​ഷ​ന്മാ​രു​ടെ ട്വ​ന്‍റി 20 ലോ​ക​ക​പ്പ് മാ​റ്റി​വ​യ്ക്ക​ണം. ബി​സി​സി​ഐ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​യാ​ളാ​ണ് ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. ഒ​ക്ടോ​ബ​ര്‍ 18 മു​ത​ല്‍ ന​വം​ബ​ര്‍ 15വ​രെ​യാ​ണ് ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ലോ​ക​ക​പ്പ് ന​ട​ക്കു​ക.


കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഓ​സ്‌​ട്രേ​ലി​യ ആ​റു മാ​സ​ത്തേ​ക്ക് യാ​ത്രാ​വി​ല​ക്കേ​ര്‍പ്പെ​ടു​ത്താ​നും അ​തി​ര്‍ത്തി​ക​ള്‍ അ​ട​യ്ക്കാ​നും ത​യാ​റാ​കു​ന്നു​ണ്ട്. ഇ​ങ്ങ​നെ വ​ന്നാ​ല്‍ ലോ​ക​ക​പ്പ് ന​ട​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.