ഔട്ട്ഡോർ പരിശീലനം: ഹി​മാ ദാ​സ് കാ​യി​ക മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു
Wednesday, April 1, 2020 12:11 AM IST
ന്യൂ​ഡ​ല്‍ഹി: ഔ​ട്ട്‌​ഡോ​ര്‍ പ​രി​ശീ​ല​നം ആ​വ​ശ്യ​പ്പെ​ട്ട് ഹി​മാ ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ത്‌​ല​റ്റു​ക​ള്‍ കേ​ന്ദ്ര കാ​യി​ക മ​ന്ത്രി കി​ര​ണ്‍ റി​ജ‌്ജു​വി​ന് ക​ത്ത​യ​ച്ചു. കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന​തി​നാ​ല്‍ രാ​ജ്യം ലോ​ക്ക്ഡൗ​ണി​ലാ​ണ്. ഇ​തേ​ത്തു​ട​ര്‍ന്ന് പ​ല കാ​യി​ക​താ​ര​ങ്ങ​ളും നാ​ഷ​ണ​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്‌​പോ​ര്‍ട്‌​സ് (എ​ന്‍ഐ​എ​സ്) പ​ട്യാ​ല​യി​ലെ ഹോ​സ്റ്റ​ലു​ക​ളി​ല്‍ ത​ങ്ങു​ക​യാ​ണ്. ഇ​തേ​ത്തു​ര്‍ന്നാ​ണ് ഹി​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ത്‌​ല​റ്റു​ക​ളു​ടെ സം​ഘം എ​ന്‍ഐ​എ​സി​ന്‍റെ കാം​പ​സി​നു​ള്ളി​ല്‍ത​ന്നെ പ​രി​ശീ​ല​നം ന​ട​ത്താ​ന്‍ അ​നു​മ​തി ന​ല്‍ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച​ത്. ഇ​വി​ടേ​ക്ക് പു​റ​ത്തു​നി​ന്നു​ള്ള​വ​ര്‍ക്ക് പ്ര​വേ​ശ​ന​വു​മു​ണ്ടാ​കി​ല്ല.

അ​ത്‌​ല​റ്റു​ക​ളു​ടെ നീ​ക്ക​ത്തി​ന് ഡെ​പ്യൂ​ട്ടി ചീ​ഫ് നാ​ഷ​ണ​ല്‍ അ​ത്‌​ല​റ്റി​ക് കോ​ച്ച് രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ പി​ന്തു​ണ​യു​മു​ണ്ട്. എ​ന്‍ഐ​എ​സി​ല്‍ താ​മ​സി​ക്കു​ന്ന ഹി​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ന് കാ​യി​ക​മ​ന്ത്രാ​ല​യ​ത്തി​ല്‍നി​ന്ന് മ​റു​പ​ടി ഉ​ട​ന്‍ ല​ഭി​ക്കു​മെ​ന്നു​ള്ള പ്ര​ത്യാ​ശ അ​ദ്ദേ​ഹം രേ​ഖ​പ്പെ​ടു​ത്തി.


താ​നും മ​റ്റു പ​രി​ശീ​ല​ക​രും ഈ ​അ​ത്‌​ല​റ്റു​ക​ളു​ടെ ആ​ശ​യ​ത്തെ പി​ന്തു​ണ​യ്ക്കു​ന്നു​ണ്ട്. കാ​ര​ണം ഇ​വി​ടെ​യു​ള്ള ആ​രും പു​റ​ത്തേ​ക്കും പു​റ​ത്തു​നി​ന്ന് ആ​രും ഇ​ങ്ങോ​ട്ടും വ​രു​ന്നി​ല്ല. അ​തു​കൊ​ണ്ട് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ക്കാ​നു​ള്ള അ​വ​സ​ര​വു​മി​ല്ല അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​പ്പോ​ള്‍ 41 അ​ത്‌​ല​റ്റു​ക​ള്‍ എ​ന്‍ഐ​എ​സി​ലു​ണ്ട്. ട്രാ​ക് ആ​ന്‍ഡ് ഫീ​ല്‍ഡ് ഏ​രി​യ ഹോ​സ്റ്റ​ലി​ല്‍നി​ന്ന് 50 മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ്. ഇ​വി​ടെ ചെ​റി​യ ഗ്രൂ​പ്പു​ക​ളാ​യി ഇ​വ​ര്‍ക്ക് ഒ​ന്നു ര​ണ്ടു മ​ണി​ക്കൂ​ര്‍ പ​രി​ശീ​ല​നം ന​ട​ത്താ​നാ​കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.