വ​നി​താ ട്വ​ന്‍റി 20 ലോ​ക​ക​പ്പ് ഫൈ​ന​ല്‍: ഇ​ന്ത്യ​യി​ല്‍ ക​ണ്ട​ത് 90 ല​ക്ഷ​ത്തി​ലേ​റെപ്പേർ
Thursday, April 2, 2020 11:47 PM IST
ദു​ബാ​യ്: ഐ​സി​സി വ​നി​താ ട്വ​ന്‍റി 20 ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​യും ഓ​സ്‌​ട്രേ​ലി​യ​യും ഏ​റ്റു​മു​ട്ടു​ന്ന​ത് ഇ​ന്ത്യ​യി​ല്‍ ടി​വി​യി​ലൂ​ടെ ക​ണ്ട​ത് 92 ല​ക്ഷം പേ​ര്‍. ഓ​സ്‌​ട്രേ​ലി​യ​യി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ എം​സി​ജി​യി​ല്‍ 86,174 പേ​രാ​ണ് മ​ത്സ​രം നേ​രി​ട്ട് കാ​ണാ​നെ​ത്തി​യ​ത്.

1.1 ബി​ല്യ​ണ്‍ ആ​ളു​ക​ളാ​ണ് ഫെ​ബ്രു​വ​രി 21 മു​ത​ല്‍ മാ​ര്‍ച്ച് എ​ട്ട് വ​രെ ന​ട​ന്ന മ​ത്സ​ര​ങ്ങ​ള്‍ ക​ണ്ട​ത്. വ​നി​താ ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ക​ണ്ട ടൂ​ര്‍ണ​മെ​ന്‍റും ഇ​താ​യി​രു​ന്നു. 2019ലെ ​പു​രു​ഷ ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​നു​ശേ​ഷം കൂ​ടു​ത​ല്‍ ആ​ള്‍ക്കാ​ര്‍ ക​ണ്ട ര​ണ്ടാ​മ​ത്തെ ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്‍റാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.