ലോ​ക​ക​പ്പ് നേ​ടി​യ​ത് ടീം ​ഒ​ന്ന​ട​ങ്കം: ഗം​ഭീ​ര്‍
ലോ​ക​ക​പ്പ് നേ​ടി​യ​ത് ടീം ​ഒ​ന്ന​ട​ങ്കം: ഗം​ഭീ​ര്‍
Thursday, April 2, 2020 11:47 PM IST
ന്യൂ​ഡ​ല്‍ഹി: 2011 ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ വി​ജ​യം കു​റി​ച്ച മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യു​ടെ സി​ക്‌​സി​നോ​ട് കാ​ണി​ക്കു​ന്ന അ​മി​ത സ്‌​നേ​ഹം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം ഗൗ​തം ഗം​ഭീ​ര്‍. അ​ന്ന് ധോ​ണി​യാ​യി​രു​ന്നു ക്യാ​പ്റ്റ​ന്‍.

28 വ​ര്‍ഷ​ങ്ങ​ള്‍ക്കു ശേ​ഷം 2011ല്‍ ​ഇ​ന്ത്യ ലോ​ക​ക​പ്പ് വി​ജ​യി​ച്ച​തി​ന്‍റെ ഒ​മ്പ​താം വാ​ര്‍ഷി​ക ദി​ന​ത്തി​ലാ​ണ് ഗം​ഭീ​ര്‍ ട്വി​റ്റ​റി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

2011ല്‍ ​ശ്രീ​ല​ങ്ക​യെ തോ​ല്‍പ്പി​ച്ച് ഇ​ന്ത്യ വി​ജ​യി​ച്ച മ​ത്സ​ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച കാ​ഴ്ച​ക​ളി​ലൊ​ന്ന് മ​ത്സ​രം ജ​യി​പ്പി​ച്ച ധോ​ണി​യു​ടെ സി​ക്‌​സാ​യി​രു​ന്നു. ഇ​ന്ത്യയുടെ ര​ണ്ടാ​മ​ത്തെ ഏ​ക​ദി​ന ലോ​ക​ക​പ്പ് ജ​യ​ത്തി​ന്‍റെ വാ​ര്‍ഷി​ക​ദി​ന​മാ​യ ഇ​ന്ന​ലെ ഇ​എ​സ്പി​എ​ന്‍ ക്രി​ക്ഇ​ന്‍ഫോ ധോ​ണി​യു​ടെ ഈ ​സി​ക്‌​സി​ന്‍റെ ചി​ത്രം സ​ഹി​തം ട്വീ​റ്റ് ചെ​യ്തി​രു​ന്നു.


ഇ​തി​ന് മ​റു​പ​ടി​യെ​ന്നോ​ണ​മാ​ണ് ഗം​ഭീ​ര്‍ ഇ​എ​സ്പി​എ​ന്‍ ക്രി​ക്ഇ​ന്‍ഫോ​യെ ടാ​ഗ് ചെ​യ്ത് ട്വി​റ്റ​റി​ല്‍ രം​ഗ​ത്തെ​ത്തി​യ​ത്. “ഒ​ന്നോ​ര്‍ക്കു​ക 2011 ലോ​ക​ക​പ്പ് ജ​യി​ച്ച​ത് ഇ​ന്ത്യ​ന്‍ ടീം ​ഒ​ന്ന​ട​ങ്ക​വും സ​പ്പോ​ര്‍ട്ട് സ്റ്റാ​ഫും ചേ​ര്‍ന്നാ​ണ്. ഒ​രു സി​ക്‌​സി​നോ​ടു​ള്ള നി​ങ്ങ​ളു​ടെ സ്‌​നേ​ഹം വ​ല്ലാ​ണ്ട് കൂ​ടു​ന്നു​ണ്ട്’’ ഗം​ഭീ​ര്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

2011 ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ സെ​ഞ്ചു​റി​ക്ക് വെ​റും മൂ​ന്നു റ​ണ്‍സ​ക​ലെ വ​ച്ചാ​ണ് ഗം​ഭീ​ര്‍ പു​റ​ത്താ​യ​ത്. എ​ന്നാ​ല്‍, നാ​ലാം ന​മ്പ​റി​ല്‍ ക​ളി​ച്ച് 91 റ​ണ്‍സെ​ടു​ത്ത ധോ​ണി​യാ​യി​രു​ന്നു ഫൈ​ന​ലി​ലെ താ​രം.

ടീ​മി​ന് ഒ​രു കൂ​ട്ടു​കെ​ട്ട് ആ​വ​ശ്യ​മു​ള്ള ഘ​ട്ട​ത്തി​ല്‍ ധോ​ണി​ക്കൊ​പ്പം ക്രീ​സി​ല്‍ ഉ​റ​ച്ചു​നി​ന്ന​തും ഗം​ഭീ​റാ​യി​രു​ന്നു. ധോ​ണി-​ഗം​ഭീ​ര്‍ കൂ​ട്ടു​കെ​ട്ട് 109 റ​ണ്‍സാ​ണ് എ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.