49 കാ​യി​ക​താ​ര​ങ്ങ​ളു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ച​ര്‍ച്ച ന​ട​ത്തി
49 കാ​യി​ക​താ​ര​ങ്ങ​ളു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ച​ര്‍ച്ച ന​ട​ത്തി
Saturday, April 4, 2020 12:02 AM IST
ന്യൂ​ഡ​ല്‍ഹി: കോ​വി​ഡ്19 രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്ന​ലെ ഇ​ന്ത്യ​യി​ലെ മു​ന്‍നി​ര കാ​യി​ക​താ​ര​ങ്ങ​ളു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ച​ര്‍ച്ച ന​ട​ത്തി.

വീ​ഡി​യോ കോ​ണ്‍ഫ​റ​ന്‍സിം​ഗ് വ​ഴി ന​ട​ന്ന ച​ര്‍ച്ച​യി​ല്‍ 49 കാ​യി​ക​താ​ര​ങ്ങ​ള്‍ക്കൊ​പ്പം കേ​ന്ദ്ര കാ​യി​ക മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു​വും പ​ങ്കെ​ടു​ത്തു. രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്കരി​ക്കാ​ന്‍ കാ​യി​ക താ​ര​ങ്ങ​ളു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ച​ര്‍ച്ച ന​ട​ന്ന​ത്.

സൗ​ര​വ് ഗാം​ഗു​ലി, സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍, വി​രാ​ട് കോ​ഹ്‌​ലി, വീ​രേ​ന്ദ​ര്‍ സെ​വാ​ഗ്, എം.​എ​സ്. ധോ​ണി, രോ​ഹി​ത് ശ​ര്‍മ, സ​ഹീ​ര്‍ ഖാ​ന്‍, യു​വ്‌​രാ​ജ് സിം​ഗ്, മു​ഹ​മ്മ​ദ് ഷാ​മി, ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര, കെ.​എ​ല്‍. രാ​ഹു​ല്‍ എ​ന്നീ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ള്‍ ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു. ഇ​വ​ര്‍ക്കൊ​പ്പം ഒ​ളി​മ്പ്യ​ന്‍ പി.​വി. സി​ന്ധു, പി.​ടി. ഉ​ഷ, ജാ​വ​ലി​ന്‍ ത്രോ ​താ​രം നീ​ര​ജ് ചോ​പ്ര, വി​ശ്വ​നാ​ഥ​ന്‍ ആ​ന​ന്ദ്, ഹി​മ ദാ​സ്, ബോ​ക്‌​സിം​ഗ് താ​രം മേ​രി കോം, ​അ​മി​ത് പം​ഘ​ല്‍, ഗു​സ്തി താ​രം വി​നേ​ഷ് ഫോ​ഗ​ട്ട്, യോ​ഗേ​ശ്വ​ര്‍ ദ​ത്ത്, ഷൂ​ട്ടിം​ഗ് താ​രം മ​നു ഭാ​ക​ര്‍, വി​ശ്വ​നാ​ഥ​ന്‍ ആ​ന​ന്ദ്, മേ​രി കോം, ​റാ​ണി രാം​പാ​ല്‍, അ​പൂ​ര്‍വി ച​ന്ദേ​ല, ബ​ജ്‌​റം​ഗ് പൂ​നി​യ, ദീ​പി​ക കു​മാ​രി, ശ​ര​ദ് കു​മാ​ര്‍, സാ​യ് പ്ര​ണീ​ത്, രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ, ഗ​ഗ​ന്‍ നാ​രം​ഗ്, ബൈ​ച്ചും​ഗ് ബൂട്ടി​യ എ​ന്നി​വ​രും ച​ര്‍ച്ച​യു​ടെ ഭാ​ഗ​മാ​യി.


ഓ​രോ താ​ര​ത്തി​നും സം​സാ​രി​ക്കാ​ന്‍ നി​ശ്ചി​ത സ​മ​യം ന​ല്‍കി​യാ​യി​രു​ന്നു ച​ര്‍ച്ച. ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​ര്‍ ന​ല്‍കു​ന്ന സ​ന്ദേ​ശ​ങ്ങ​ള്‍ പ​ങ്കു​വെ​യ്ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി കാ​യി​ക​താ​ര​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും റി​പ്പോ​ര്‍ട്ടു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.