കോവിഡ്-19: ഇം​ഗ്ലീ​ഷ് ക്രിക്കറ്റ് താരങ്ങൾ‌ സം​ഭാ​വ​ന ന​ല്കി
കോവിഡ്-19: ഇം​ഗ്ലീ​ഷ് ക്രിക്കറ്റ് താരങ്ങൾ‌ സം​ഭാ​വ​ന ന​ല്കി
Saturday, April 4, 2020 11:06 PM IST
ല​ണ്ട​ന്‍: കോ​വി​ഡ്-19 കാ​ര​ണം സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ക്കാ​യി സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍കി ഇം​ഗ്ലീ​ഷ് ക്രി​ക്ക​റ്റ് താ​ര​ങ്ങ​ള്‍. പു​രു​ഷ, വ​നി​താ താ​ര​ങ്ങ​ള്‍ സം​യു​ക്ത​മാ​യി വേ​ത​നം കു​റ​യ്ക്കാ​നും ത​യാ​റാ​യി.

താ​ര​ങ്ങ​ള്‍ 50,0000 പൗ​ണ്ടാ​ണ് സം​ഭാ​വ​ന ന​ല്‍കി​യ​തെ​ന്ന് ഇം​ഗ്ല​ണ്ട് ആ​ന്‍ഡ് വെ​യ്‌ൽസ് ക്രി​ക്ക​റ്റ് ബോ​ര്‍ഡ് അ​റി​യി​ച്ചു. താ​ര​ങ്ങ​ളു​ടെ ശ​മ്പ​ള​ത്തി​ല്‍നി​ന്ന് 20 ശ​ത​മാ​നം കു​റ​വു​വ​രു​ത്താ​നും ക്രി​ക്ക​റ്റ് ബോ​ര്‍ഡ് ആ​ലോ​ചി​ക്കു​ന്നു​ണ്ട്്. ഇ​തി​ല്‍ ക​ളി​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ പ്ര​ഫ​ഷ​ണ​ല്‍ ക്രി​ക്ക​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ തീ​രു​മാ​ന​ത്തി​നാ​യി ബോ​ര്‍ഡ് കാ​ത്തി​രി​ക്കു​ക​യാ​ണ്.


ബോ​ര്‍ഡു​മാ​യി ക​രാ​റി​ലു​ള്ള താ​ര​ങ്ങ​ളു​ടെ ശ​മ്പ​ള​ത്തി​ല്‍ നി​ന്നും 20 ശ​ത​മാ​നം കി​ഴി​ച്ച് ആ ​തു​ക​യാ​ണ് സ​ന്ന​ദ്ധ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി ന​ല്‍കു​ക. ഇ​ത് 50,0000 പൗ​ണ്ടാ​ണ്. പു​രു​ഷ​ടീ​മി​നെ​ക്കൂ​ടാ​തെ ഇം​ഗ്ല​ണ്ട് വ​നി​താ ടീ​മും ധ​ന​സ​ഹാ​യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. പു​രു​ഷ​താ​ര​ങ്ങ​ളെ​ക്കാ​ള്‍ വേ​ത​നം കു​റ​വാ​യ വ​നി​ത​ക​ള്‍ ഏ​പ്രി​ല്‍, മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ലെ ശ​മ്പ​ള​ത്തി​ന്‍റെ പ​ങ്ക് ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ന​ല്‍കാ​മെ​ന്ന് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.