കോവിഡ്-19 ഭീഷണി; അണ്ടർ 17 ലോ​ക​ക​പ്പ് മാ​റ്റി
കോവിഡ്-19 ഭീഷണി; അണ്ടർ 17 ലോ​ക​ക​പ്പ് മാ​റ്റി
Saturday, April 4, 2020 11:06 PM IST
ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​യി​ല്‍ ന​ട​ക്കാ​നി​രു​ന്ന ഫിഫ അ​ണ്ട​ര്‍ 17 വ​നി​താ ഫു​ട്‌​ബോ​ള്‍ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍ കോ​വി​ഡ്-19 ഭീ​ഷ​ണി​യെ​ത്തു​ട​ര്‍ന്ന് മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. കോ​ല്‍ക്ക​ത്ത, ഗു​വാ​ഹ​ട്ടി, ഭു​വ​നേ​ശ്വ​ര്‍, അ​ഹ​മ്മ​ദാ​ബാ​ദ്, ന​വി മും​ബൈ എ​ന്നീ വേ​ദി​ക​ളി​ലാ​യി ന​വം​ബ​ര്‍ 2 മു​ത​ല്‍ 21 വ​രെ​യാ​ണ് ടൂ​ര്‍ണ​മെ​ന്‍റ് ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്.

16 ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ല്‍ മാ​റ്റു​ര​യ്ക്കു​ക. ആ​തി​ഥേ​യ​ര്‍ എ​ന്ന നി​ല​യി​ല്‍ ഇ​ന്ത്യക്കും ക​ളി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ ആ​ദ്യ​മാ​യാ​ണ് അ​ണ്ട​ര്‍ 17 വ​നി​താ ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടു​ന്ന​ത്. ഇ​ന്ത്യ​യെ​ക്കൂ​ടാ​തെ ജ​പ്പാ​നും ഉ​ത്ത​ര കൊ​റി​യ​യു​മാ​ണ് ടൂ​ര്‍ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന മ​റ്റ് ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍. ഇ​തോ​ടൊ​പ്പം പ​നാ​മ​യി​ലും കോ​സ്റ്റാ​റി​ക്ക​യി​ലു​മാ​യി ന​ട​ക്കു​ന്ന അ​ണ്ട​ര്‍ 20 വ​നി​താ ലോ​ക​ക​പ്പും മാ​റ്റി​വച്ചി​ട്ടു​ണ്ട്. ഓ​ഗ​സ്റ്റി​ലും സെ​പ്റ്റ​ംബ​റി​ലു​മാ​യി​ട്ടാ​യി​രു​ന്നു അ​ണ്ട​ര്‍ 20 വ​നി​താ ലോ​ക​ക​പ്പു​ക​ള്‍ ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്.

പു​തി​യ തീ​യ​തി​ക​ള്‍ പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നു ഫി​ഫ അ​റി​യി​ച്ചു.ഫി​ഫ​യു​ടെ തീ​രു​മാ​ന​ത്തെ ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​നും അം​ഗീ​ക​രി​ച്ചു.


ആ​ഗോ​ള​ത​ല​ത്തി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച​തി​നാ​ല്‍ കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ ഒ​ന്ന​ട​ങ്കം മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് ടൂ​ര്‍ണ​മെ​ന്‍റ് മാ​റ്റി​വ​യ്ക്കു​ക​യെ​ന്ന തീ​രു​മാ​ന​മു​ണ്ടാ​യ​ത്. ഈ ​തീ​രു​മാ​നം അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നും എ​ഐ​എ​ഫ്എ​ഫ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കു​ശാ​ല്‍ ദാ​സ് പ​റ​ഞ്ഞു.
ടൂ​ര്‍ണ​മെ​ന്‍റി​നു യോ​ഗ്യ​ത നേ​ടാ​നു​ള്ള യൂ​റോ​പ്പി​ലെ​യും ആ​ഫ്രി​ക്ക​യി​ലെ​യും യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ള്‍ ഇ​തു​വ​രെ ന​ട​ന്നി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ടൂ​ര്‍ണ​മെ​ന്‍റ് ഇ​നി അ​ടു​ത്ത വ​ര്‍ഷം ന​ട​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

ഏ​ഷ്യ​യി​ലെ യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ള്‍ മാ​ത്ര​മേ പൂ​ര്‍ത്തി​യാ​യി​ട്ടു​ള്ളൂ. ജ​പ്പാ​നും ഉ​ത്ത​ര കൊ​റി​യ​യും ഏ​ഷ്യ​യി​ല്‍നി​ന്ന് യോ​ഗ്യ​ത നേ​ടി. ഇ​നി ആ​ഫ്രി​ക്ക, യൂ​റോ​പ്പ്, ഓ​ഷ്യാ​നി​യ, ദ​ക്ഷി​ണ അ​മേ​രി​ക്ക, സെ​ന്‍ട്ര​ല്‍ അ​മേ​രി​ക്ക, ഉ​ത്ത​ര അ​മേ​രി​ക്ക, ക​രീ​ബി​യ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ള്‍ കൊ​റോ​ണ വൈ​റ​സി​നെ​ത്തു​ട​ര്‍ന്ന് ന​ട​ത്താ​നാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.