ഇ​​രി​​ക്ക് വീ​​ട്ടി​​ൽ! ക​​ർ​​ഫ്യു ലം​​ഘി​​ച്ച താ​​ര​​ത്തി​​നു ശി​​ക്ഷ
ഇ​​രി​​ക്ക് വീ​​ട്ടി​​ൽ!  ക​​ർ​​ഫ്യു ലം​​ഘി​​ച്ച താ​​ര​​ത്തി​​നു ശി​​ക്ഷ
Tuesday, April 7, 2020 12:09 AM IST
ബെ​​ൽ​​ഗ്രേ​​ഡ്: കൊ​​റോ​​ണ വൈ​​റ​​സ് വ്യാ​​പ​​നം ത​​ട​​യാ​​ൻ വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ൾ പ്ര​​ഖ്യാ​​പി​​ക്കു​​ന്ന ക​​ർ​​ഫ്യൂ, ലോ​​ക്ക് ഡൗ​​ണ്‍ തു​​ട​​ങ്ങി​​യ​​വ ലം​​ഘി​​ച്ച് നി​​ര​​വ​​ധി​​പ്പേ​​ർ ത​​ങ്ങ​​ളു​​ടെ കാ​​ര്യ​​ങ്ങ​​ൾ സാ​​ധി​​ക്കു​​ന്നു​​ണ്ട്. അ​​ങ്ങ​​നെ സ്വ​​ന്തം കാ​​ര്യം സി​​ന്ദാ​​ബാ​​ദു​​മാ​​യി ഇ​​റ​​ങ്ങി​​യ സെ​​ർ​​ബി​​യ​​ൻ ഫു​​ട്ബോ​​ൾ താ​​ര​​മാ​​യ അ​​ല​​ക്സാ​​ണ്ട​​ർ പ്രി​​ജോ​​വി​​ച്ചി​​നും കി​​ട്ടി സ​​ർ​​ക്കാ​​ർ വ​​ക ഒ​​രു പ​​ണി.

ക​​ർ​​ഫ്യു ലം​​ഘി​​ച്ച് ബെ​​ൽ​​ഗ്രേ​​ഡി​​ലെ ഒ​​രു ഹോ​​ട്ട​​ലി​​ൽ ഒ​​ത്തു​​കൂ​​ടി​​യ പ്രി​​ജോ​​വി​​ച്ചി​​നെ​​യും 19 പേ​​രെ​​യും പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. സൗ​​ദി അ​​റേ​​ബ്യ​​ൻ ക്ല​​ബ്ബാ​​യ അ​​ൽ ഇ​​ത്തി​​ഹാ​​ദി​​ന്‍റെ താ​​ര​​മാ​​യ പ്രി​​ജോ​​വി​​ച്ചി​​നു മൂ​​ന്ന് മാ​​സം വീ​​ട്ടു​​ത​​ട​​ങ്ക​​ലി​​നാ​​ണ് കോ​​ട​​തി വി​​ധി​​ച്ച​​ത്. മറ്റൊരു സെർബ് താരമായ റ​​യ​​ൽ മാ​​ഡ്രി​​ഡിന്‍റെ ലൂ​​ക്ക ജോ​​വി​​ക്ക് കാ​​മു​​കി​​യു​​ടെ ജന്മ​​ദി​​നാ​​ഘോ​​ഷ​​ത്തി​​നു​​പോ​​യി പു​​ലി​​വാ​​ൽ പി​​ടി​​ച്ചി​​രു​​ന്നു.

ഒ​​രു ഇം​​ഗ്ല​​ണ്ടീഷ് ഫു​​ട്ബോ​​ൾ താ​​ര​​ത്തി​​ന്‍റെ ലോ​​ക്ക് ഡൗ​​ണ്‍ ലം​​ഘ​​നവും ഇ​​പ്പോ​​ൾ വാ​​ർ​​ത്ത​​ക​​ളി​​ൽ നി​​റ​​യു​​ന്നു. ബ്രി​​ട്ട​​നി​​ൽ പ്ര​​ഖ്യാ​​പി​​ച്ച ലോ​​ക്ക് ഡൗ​​ണ്‍ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ലം​​ഘി​​ച്ച് മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യു​​ടെ ഇം​​ഗ്ലീ​​ഷ് താ​​രം കെ​​യ്ൽ വാ​​ക്ക​​ർ ത​​ന്‍റെ വ​​സ​​തി​​യി​​ൽ സ്ത്രീ​​ക​​ളെ വി​​ളി​​ച്ചു​​വ​​രു​​ത്തി പാ​​ർ​​ട്ടി ന​​ട​​ത്തി. സം​​ഭ​​വം വി​​വാ​​ദ​​മാ​​യ​​തോ​​ടെ താ​​ര​​ത്തി​​നെ​​തി​​രേ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.


വീ​​ട്ടി​​ൽ​​ത്ത​​ന്നെ ഇ​​രി​​ക്കു​​ന്ന മ​​റ്റൊ​​രു മ​​ഹാ​​ഭൂ​​രി​​പ​​ക്ഷ​​ം താരങ്ങളു​​മു​​ണ്ട്. അ​​ത്ത​​ര​​ത്തി​​ലൊ​​രു സൂ​​പ്പ​​ർ താ​​ര​​മാ​​ണ് യു​​വ​​ന്‍റ​​സി​​ന്‍റെ പോ​​ർ​​ച്ചു​​ഗീ​​സ് താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ. യു​​വ​​ന്‍റ​​സ് താ​​ര​​ങ്ങ​​ൾ​​ക്ക് കൊ​​റോ​​ണ വൈ​​റ​​സ് രോ​​ഗം ബാ​​ധി​​ച്ച​​തോ​​ടെ റൊ​​ണാ​​ൾ​​ഡോ ക്വാ​​റ​​ന്‍റൈ​നി​​ലാ​​യി​​രു​​ന്നു. ക്വാ​​റ​​ന്‍റൈ​ൻ അ​​വ​​സാ​​നി​​ച്ചെ​​ങ്കി​​ലും വീ​​ട്ടി​​ൽ​​ത്ത​​ന്നെ​​യാ​​ണ് റൊ​​ണാ​​ൾ​​ഡോ. പ​​ങ്കാ​​ളി​​യാ​​യ ജോ​​ർ​​ജി​​ന റോ​​ഡ്രി​​ഗ​​സ് ത​​ന്‍റെ ത​​ല​​മു​​ടി​​വെ​​ട്ടു​​ന്ന ര​​സ​​ക​​ര​​മാ​​യ വീ​​ഡി​​യോ റൊ​​ണാ​​ൾ​​ഡോ ക​​ഴി​​ഞ്ഞ ദി​​വ​​സം സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ൽ പ​​ങ്കു​​വ​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.