ഒ​​ളി​​ന്പി​​ക് ദീ​​പ​​ത്തി​​ന് പൊ​​തു​​ദ​​ർ​​ശ​​ന​​മി​​ല്ല
ഒ​​ളി​​ന്പി​​ക് ദീ​​പ​​ത്തി​​ന്   പൊ​​തു​​ദ​​ർ​​ശ​​ന​​മി​​ല്ല
Tuesday, April 7, 2020 11:59 PM IST
ടോ​​ക്കി​​യോ: കൊ​​റോ​​ണ വൈ​​റ​​സ് ലോ​​ക​​ത്തെ സ്തം​​ഭ​​ന​​ത്തി​​ലാ​​ക്കി​​യ​​തോ​​ടെ ഈ ​​വ​​ർ​​ഷം ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന ജ​​പ്പാ​​ന്‍റെ സ്വ​​പ്ന കാ​​യി​​ക മാ​​മാ​​ങ്ക​​മാ​​യ ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സി​​നും പൂ​​ട്ട് വീ​​ണു. ഗെ​​യിം​​സ് അടു​​ത്ത വ​​ർ​​ഷ​​ത്തേ​​ക്ക് മാ​​റ്റി​​വ​​ച്ചെ​​ങ്കി​​ലും ഒ​​ളി​​ന്പി​​ക് ദീ​​പം ജ​​പ്പാ​​നി​​ൽ​​ത്ത​​ന്നെ തു​​ട​​രു​​ക​​യാ​​ണ്. വ​​ട​​ക്കുകി​​ഴ​​ക്ക​​ൻ ഫു​​ക്കു​​ഷി​​മ​​യി​​ലാ​​ണ് ഒ​​ളി​​ന്പി​​ക് ദീ​​പ​​മു​​ള്ള​​ത്.

ഗ്രീ​​സി​​ൽ​​നി​​ന്ന് മാ​​ർ​​ച്ച് 20ന് ​​എ​​ത്തി​​യ ഒ​​ളി​​ന്പി​​ക് ദീ​​പം കാ​​ണാ​​ൻ ഇ​​വി​​ടെ ആ​​ളു​​ക​​ൾ ക​​ഴി​​ഞ്ഞ ദി​​വ​​സം വ​​രെ എ​​ത്തി​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ഇ​​നി ഒ​​ളി​​ന്പി​​ക്സ് ദീ​​പം ആ​​ളു​​ക​​ൾ​​ക്കു കാ​​ണാ​​നു​​ള്ള അ​​വ​​സ​​രം ഉ​​ണ്ടാ​​യി​​രി​​ക്കി​​ല്ലെ​​ന്ന് ഇ​​ന്ന​​ലെ ജാ​​പ്പ​​നീ​​സ് ഒ​​ളി​​ന്പി​​ക് സം​​ഘാ​​ട​​ക​​ർ അ​​റി​​യി​​ച്ചു. രാ​​ജ്യ​​ത്ത് കൊ​​റോ​​ണ വൈ​​റ​​സ് രോ​​ഗ​​ബാ​​ധി​​ത​​രു​​ടെ എ​​ണ്ണം വ​​ർ​​ധി​​ക്കു​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണി​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.