സ​​ണ്‍ ഹ്യൂ​​ങ് മി​​ൻ ലോ​​ക്ക് ഡൗ​​ണ്‍ പ​​ട്ടാ​​ളം
Tuesday, April 7, 2020 11:59 PM IST
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ൾ ക്ല​​ബ്ബാ​​യ ടോ​​ട്ട​​നം ഹോ​​ട്സ്പ​​റി​​ന്‍റെ ദ​​ക്ഷി​​ണ കൊ​​റി​​യ​​ൻ സൂ​​പ്പ​​ർ താ​​രം സ​​ണ്‍ ഹ്യൂ​​ങ് മി​​ൻ സൈ​​നി​​ക സേ​​വ​​ന​​ത്തി​​നാ​​യി ത​​യാ​​റെ​​ടു​​ക്കു​​ന്നു.

കൊ​​റോ​​ണ വൈ​​റ​​സ് വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ൾ അ​​നി​​ശ്ചി​​ത കാ​​ല​​ത്തേ​​ക്ക് റ​​ദ്ദാ​​ക്കി​​യ​​തോ​​ടെ സ​​ണ്‍ ഹ്യൂ​​ങ് മി​​ൻ ദ​​ക്ഷി​​ണ കൊ​​റി​​യ​​ൻ സൈ​​ന്യ​​ത്തി​​നൊ​​പ്പം ചേ​​രു​​മെ​​ന്ന് ടോ​​ട്ട​​നം അ​​റി​​യി​​ച്ചു. മാ​​ർ​​ച്ച് അ​​വ​​സാ​​ന​​വാ​​രം ദ​​ക്ഷി​​ണ കൊ​​റി​​യ​​യി​​ൽ മ​​ട​​ങ്ങി​​യെ​​ത്തി​​യ ഹ്യൂ​​ങ് മി​​ൻ നി​​ല​​വി​​ൽ ക്വാ​​റ​​ന്‍റൈനി​​ലാ​​ണ്. ഈ ​​മാ​​സം അ​​വ​​സാ​​ന​​ത്തോ​​ടെ താ​​രം കൊ​​റി​​യ​​ൻ സൈ​​ന്യ​​ത്തി​​നൊ​​പ്പം പ​​രി​​ശീ​​ല​​നം ആ​​രം​​ഭി​​ക്കു​​മെ​​ന്നാ​​ണ് സൂ​​ച​​ന. ഫെ​​ബ്രു​​വ​​രി​​യി​​ൽ ആ​​സ്റ്റ​​ണ്‍ വി​​ല്ല​​യ്ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നി​​ടെ കൈ​​ക്ക് പൊ​​ട്ട​​ലേ​​റ്റ ഹ്യൂ​​ങ് മി​​ൻ തു​​ട​​ർ​​ന്നു ക​​ള​​ത്തി​​ലി​​റ​​ങ്ങി​​യി​​രു​​ന്നി​​ല്ല.


ദ​​ക്ഷി​​ണ കൊ​​റി​​യ​​യി​​ൽ പൂ​​ർ​​ണ ആ​​രോ​​ഗ്യ​​വാന്മാ​​രാ​​യ എ​​ല്ലാ പു​​രു​​ഷന്മാരും ര​​ണ്ട് വ​​ർ​​ഷം നി​​ർ​​ബ​​ന്ധി​​ത സൈ​​നി​​ക സേ​​വ​​നം ന​​ട​​ത്തേ​​ണ്ട​​തു​​ണ്ട്. 2018 ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് ഫു​​ട്ബോ​​ളി​​ൽ സ്വ​​ർ​​ണം നേ​​ടി​​യ​​പ്പോ​​ൾ സ​​ണ്‍ ഹ്യൂ​​ങ് മി​​ന്നി​​ന്‍റെ 21 മാ​​സ​​ത്തെ സൈ​​നി​​ക സേ​​വ​​നം ഇ​​ള​​വ് ചെ​​യ്തി​​രു​​ന്നു. ഈ ​​മാ​​സം 20 മു​​ത​​ൽ ജെ​​ജു​​വി​​ലാ​​കും മി​​ന്നി​​ന്‍റെ സൈ​​നി​​ക​​സേ​​വ​​നം. മൂ​​ന്ന് ആ​​ഴ്ച​​യാ​​യി​​രി​​ക്കും താ​​ര​​ത്തി​​ന്‍റെ സ​​ർ​​വീ​​സ് കാ​​ലാ​​വ​​ധി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.