ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്ക് കെ​​സി​​എയുടെ ധ​​ന​​സ​​മാ​​ഹ​​ര​​ണം
Saturday, May 16, 2020 12:20 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്ക് ധ​​ന​​സ​​മാ​​ഹ​​ര​​ണ​​വു​​മാ​​യി കേ​​ര​​ള ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ൻ. കോ​​വി​​ഡ് റി​​ലീ​​ഫ് ഫ​​ണ്ടി​​ലൂ​​ടെ അ​​സോ​​സി​​യേ​​ഷ​​ൻ ഭാ​​ര​​വാ​​ഹി​​ക​​ൾ, ക​​ളി​​ക്കാ​​ർ, മു​​ൻ ക​​ളി​​ക്കാ​​ർ, പ​​രി​​ശീ​​ല​​ക​​ർ, അ​​ന്പ​​യ​​ർ​​മാ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ ഉ​​ൾ​​പ്പെ​​ടു​​ന്ന ക്രി​​ക്ക​​റ്റിം​​ഗ് ഫ്ര​​റ്റെ​​ണി​​റ്റി​​യി​​ൽ​​നി​​ന്നും സ​​മാ​​ഹ​​രി​​ക്കു​​ന്ന തു​​ക​​യാ​​ണ് മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്ക് സം​​ഭാ​​വ​​ന ന​​ൽ​​കു​​ക.

സം​​സ്ഥാ​​ന​​ത്തെ കോ​​വി​​ഡ് പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നാ​​ണ് കെ​​സി​​എ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ റി​​ലീ​​ഫ് ഫ​​ണ്ട് സ​​മാ​​ഹ​​രി​​ക്കു​​ന്ന​​ത്. ക്രി​​ക്ക​​റ്റ​​ർ സ​​ഞ്ജു സാം​​സ​​ണ്‍ ആ​​ദ്യ സം​​ഭാ​​വ​​ന ന​​ൽ​​കി​​ക്കൊ​​ണ്ട് കോ​​വി​​ഡ് ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്കു​​ള്ള പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ചു. എ​​ല്ലാ അം​​ഗ​​ങ്ങ​​ളും ഫ​​ണ്ട് വി​​പു​​ല​​പ്പെ​​ടു​​ത്താ​​ൻ സ​​ഹാ​​യി​​ക്ക​​ണ​​മെ​​ന്ന് കെ​​സി​​എ ഭാ​​ര​​വാ​​ഹി​​ക​​ൾ അ​​ഭ്യ​​ർ​​ഥിച്ചു. അം​​ഗ​​ങ്ങ​​ൾ​​ക്കും മ​​റ്റ് ക്രി​​ക്ക​​റ്റ് ഫ്ര​​റ്റെ​​ണി​​റ്റി​​ക​​ൾ​​ക്കും കെ​​സി​​എ​​യു​​ടെ അ​​ക്കൗ​​ണ്ടി​​ലേ​​ക്ക് നേ​​രി​​ട്ട് പ​​ണം ന​​ൽ​​കി റി​​ലീ​​ഫ് ഫ​​ണ്ടി​​ലേ​​ക്ക് സം​​ഭാ​​വ​​ന ന​​ൽ​​കാം. അ​​ക്കൗ​​ണ്ട് വി​​വ​​ര​​ങ്ങ​​ൾ: ആ​​ക്സി​​സ് ബാ​​ങ്ക് ശ്രീ​​കാ​​ര്യം ബ്രാ​​ഞ്ച്,അ​​ക്കൗ​​ണ്ട് ന​​ന്പ​​ർ 920010031474270, ഐ​​എ​​ഫ്എ​​സ്‌​​സി: UTIB0002746

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.