മോ​​ണ്‍​ഹെ​​ൻ​​ഗ്ലാ​​ഡ്ബാ​​ക് ജയത്തോടെ മൂ​​ന്നാ​​മ​​ത്
Sunday, May 17, 2020 10:48 PM IST
ഫ്രാ​​ങ്ക്ഫ​​ർ​​ട്ട്: കൊ​​റോ​​ണ വൈ​​റ​​സ് വ്യാ​​പ​​ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ലോ​​ക്ക് ഡൗ​​ണ്‍ പ്ര​​ഖ്യാ​​പി​​ക്ക​​പ്പെ​​ട്ട​​തി​​നു​​ശേ​​ഷം യൂ​​റോ​​പ്പി​​ൽ ആ​​ദ്യ​​മാ​​യി പു​​ന​​രാ​​രം​​ഭി​​ച്ച ജ​​ർ​​മ​​ൻ ബു​​ണ്ട​​സ് ലി​​ഗ​​യി​​ൽ മോ​​ണ്‍​ഹെ​​ൻ​​ഗ്ലാ​​ഡ്ബാ​​ക്കി​​നു ജ​​യം.

എ​​ൻ​​ട്രാ​​ക്റ്റ് ഫ്രാ​​ങ്ക്ഫ​​ർ​​ട്ടി​​നെ ഒ​​ന്നി​​നെ​​തി​​രേ മൂ​​ന്ന് ഗോ​​ളി​​നാ​​ണ് മോ​​ണ്‍​ഹെ​​ൻ​​ഗ്ലാ​​ഡ്ബാ​​ക് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. ലോ​​ക്ക് ഡൗ​​ണി​​നു​​ശേ​​ഷ​​മു​​ള്ള ആ​​ദ്യ മ​​ത്സ​​രം ജ​​യി​​ച്ച​​തി​​ലൂ​​ടെ പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്ത് എ​​ത്താ​​നും അ​​വ​​ർ​​ക്കു സാ​​ധി​​ച്ചു. ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​ഫ്സി കൊ​ളോ​ണും മെ​യ്ന്‍റ് സും 2-2 സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ലീ​​ഗി​​ൽ 26 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 52 പോ​​യി​​ന്‍റാ​​ണ് മോ​​ണ്‍​ഹെ​​ൻ​​ഗ്ലാ​​ഡ്ബാ​​ക്കി​​നു​​ള്ള​​ത്. ഇ​​ത്ര​​യും മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 54 പോ​​യി​​ന്‍റു​​ള്ള ബൊ​​റൂ​​സി​​യ ഡോ​​ർ​​ട്ട്മു​​ണ്ടാ​​ണ് ര​​ണ്ടാ​​മ​​ത്. ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കാ​​ണ് ഒ​​ന്നാമത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.