അ​ന​സി​ന്‍റെ ഇന്ത്യൻ ജ​ഴ്സിക്ക് ലേലത്തുക ഉയരുന്നു
Sunday, May 24, 2020 12:18 AM IST
മ​​​ഞ്ചേ​​​രി: ഇ​​​ന്ത്യ​​​ൻ ഫു​​​ട്ബോ​​​ള​​​റും മ​​​ല​​​പ്പു​​​റ​​​ത്തു​​​കാ​​​രു​​​ടെ അ​​​ഭി​​​മാ​​​ന​​​വു​​​മാ​​​യ അ​​​ന​​​സ് എ​​​ട​​​ത്തൊ​​​ടി​​​ക​​​യു​​​ടെ ജ​​​ഴ്സി​​​യു​​​ടെ ലേ​​​ലം അ​​വ​​സാ​​നി​​ക്കാ​​ൻ അ​​ഞ്ചു ദി​​വ​​സം ശേ​​ഷി​​ക്കെ തു​​ക ഒ​​​ന്നേ​​​കാ​​​ൽ ല​​​ക്ഷം രൂ​​​പ​​യി​​ലെ​​ത്തി.

സ​​മൂ​​ഹമാ​​ധ്യ​​മ​​ത്തി​​ൽ ന​​​ട​​​ക്കു​​​ന്ന ലേ​​​ലം​ 28 വ​​​രെ​​യാ​​ണു ന​​ട​​ത്തു​​ക. അ​​​ന​​​സ് എ​​​ട​​​ത്തൊ​​​ടി​​​ക സ​​​മ്മാ​​​നി​​​ച്ച 22-ാം ന​​​മ്പ​​​ർ ജ​​ഴ്സി​​​യാ​​ണ് ലേ​​ല​​ത്തി​​ലു​​ള്ള​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ കോ​​​വി​​​ഡ് ദു​​​രി​​​താ​​​ശ്വാ​​​സ ഫ​​​ണ്ടി​​​ലേ​​​ക്കു പ​​​ണം ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നുവേ​​​ണ്ടി​​​യാ​​​ണ് അ​​​ന​​​സ് ജ​​​ഴ്സി ലേ​​​ല​​​ത്തി​​​നു വ​​​ച്ച​​​ത്. മേ​​​യ് 28-ന​​​കം ഉ​​​യ​​​ർ​​​ന്ന തു​​​ക വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന​​​യാ​​​ൾ​​​ക്ക് ജ​​​ഴ്സി ല​​​ഭി​​​ക്കും. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ 8304870375, 9847841538 വാ​​​ട്ട്സ്ആ​​​പ് ന​​​മ്പ​​​റു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.