വൈ​വി​ധ്യ​മി​ല്ലെ​ങ്കി​ല്‍ ക്രി​ക്ക​റ്റ് ഒ​ന്നു​മ​ല്ല: ഐ​സി​സി
Friday, June 5, 2020 11:27 PM IST
ദു​ബാ​യ്: വൈ​വി​ധ്യ​മി​ല്ലെ​ങ്കി​ല്‍ ക്രി​ക്ക​റ്റ് ഒ​ന്നു​മ​ല്ലെ​ന്ന് ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ക്രി​ക്ക​റ്റ് കൗ​ണ്‍സി​ല്‍. യു​എ​സി​ല്‍ ആ​ഫ്രി​ക്ക​ന്‍-​അ​മേ​രി​ക്ക​ന്‍ വം​ശ​ജ​നാ​യ ജോ​ര്‍ജ് ഫ്‌​ളോ​യി​ഡ് പോ​ലീ​സ് ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​തോ​ടെ വം​ശീ​യ​വെ​റി ലോ​ക​ത്ത് വീ​ണ്ടും ച​ര്‍ച്ച​യാ​യി​രി​ക്കു​ക​യാ​ണ്.

ലോ​ക​ത്ത് ന​ട​ക്കു​ന്ന വം​ശീ​യ​വെ​റി​ക്കെ​തി​രേ ഐ​സി​സി​യും മ​റ്റ് ക്രി​ക്ക​റ്റ് സം​ഘ​ട​ന​ക​ളും പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന ക്രി​ക്ക​റ്റ് താ​ര​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് വെ​സ്റ്റ് ഇ​ന്‍ഡീ​സി​ന്‍റെ ക്രി​സ് ഗെ​യ്‌​ലും ഡാ​ര​ന്‍ സ​മി​യും രം​ഗ​ത്തെ​ത്തി​യ പ്ര​മു​ഖ​രാ​ണ്.

2019 ഐ​സി​സി ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ലെ ഇം​ഗ്ല​ണ്ടി​ന്‍റെ വി​ജ​യ​മു​ഹൂ​ര്‍ത്ത​ത്തി​ന്‍റെ 90 സെ​ക്ക​ന്‍ഡ് നീ​ണ്ട വീ​ഡി​യോ​യാ​ണ് ഐ​സി​സി പ​ങ്കുവ​ച്ചി​രി​ക്കു​ന്ന​ത്. വൈ​വി​ധ്യ​മി​ല്ലെ​ങ്കി​ൽ ക്രി​ക്ക​റ്റ് ഒ​ന്നു​മ​ല്ല, വൈ​വി​ധ്യ​മി​ല്ലെ​ങ്കി​ൽ നി​ങ്ങ​ൾ​ക്കു പൂ​ർ​ണ​മാ​യ ചി​ത്രം ല​ഭി​ക്കി​ല്ല എ​ന്നാ​ണ് ഐ​സി​സി ആ ​വീ​ഡി​യോ​യി​ൽ കു​റി​ച്ചി​രി​ക്കു​ന്ന​ത്.


ബാ​ര്‍ബ​ഡോ​സി​ല്‍ ജ​നി​ച്ച ജോ​ഫ്ര ആ​ര്‍ച്ച​ര്‍ എ​റി​ഞ്ഞ സൂ​പ്പ​ര്‍ ഓ​വ​റി​ലാ​ണ് ഇം​ഗ്ല​ണ്ട് ന്യൂ​സി​ല​ന്‍ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ജേ​താ​ക്ക​ളാ​യ​ത്.

ലോ​ക​ക​പ്പ് ജ​യി​ച്ച ഇം​ഗ്ല​ണ്ട് ടീ​മി​ന്‍റെ നാ​യ​ക​ന്‍ ഇ​യോ​ന്‍ മോ​ര്‍ഗ​ന്‍ അ​യ​ര്‍ല​ഡി​ല്‍ ജ​നി​ച്ച​യാ​ളാ​ണ്. മാ​ന്‍ ഓ​ഫ് ദ ​മാ​ച്ചാ​യി​രു​ന്ന ഓ​ള്‍ റൗ​ണ്ട​ര്‍ ബെ​ന്‍ സ്‌​റ്റോ​ക്‌​സ് ന്യൂ​സി​ല​ന്‍ഡി​ല്‍ ജ​നി​ച്ച​യാ​ളും സ്പി​ന്ന​ര്‍മാ​രാ​യ മോ​യി​ന്‍ അ​ലി​യും അ​ദീ​ല്‍ റ​ഷീ​ദും പാ​ക്കി​സ്ഥാ​ന്‍ വം​ശ​ജ​രു​മാ​ണ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പാ​ര​മ്പ​ര്യ​മു​ള്ള ജേ​സ​ണ്‍ റോ​യി ആ​യി​രു​ന്നു ഇം​ഗ്ല​ണ്ടി​ന്‍റെ ഓ​പ്പ​ണിം​ഗ് ബാ​റ്റ്‌​സ്മാ​ന്‍.
വൈ​വി​ധ്യ​ത്തി​ലൂ​ടെ നേ​ടി​യ ഒ​ത്തൊ​രു​മ​യാ​ണ് ടീ​മി​ന്‍റെ വി​ജ​യ​ത്തി​ന്‍റെ ര​ഹ​സ്യ​മെ​ന്ന് വി​ജ​യ​ശേ​ഷം മോ​ര്‍ഗ​ന്‍ പ​റ​ഞ്ഞി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.