‘ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റി​​ൽ സ്വ​​ജ​​ന​​പ​​ക്ഷ​​പാ​​ത​​മി​​ല്ല’
Sunday, June 28, 2020 12:20 AM IST
മും​​ബൈ: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റി​​ൽ സ്വ​​ജ​​ന​​പ​​ക്ഷ​​പാ​​ത​​മു​​ണ്ടെ​​ന്ന ആ​​രോ​​പ​​ണം ത​​ള്ളി മു​​ൻ താ​​രം ആ​​കാ​​ശ് ചോ​​പ്ര. ക്രി​​ക്ക​​റ്റ് ഇ​​തി​​ഹാ​​സം സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റു​​ടെ മ​​ക​​നാ​​യ അ​​ർ​​ജു​​ന് ഒ​​ന്നും ത​​ളി​​ക​​യി​​ൽ​​വ​​ച്ച് ന​​ൽ​​കി​​യി​​ട്ടി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. ഇ​​തി​​ഹാ​​സ താ​​രം സു​​നി​​ൽ ഗാ​​വ​​സ്ക​​റു​​ടെ മ​​ക​​നാ​​യ രോ​​ഹ​​ൻ ഗാ​​വ​​സ്ക​​റി​​ന് രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ ദൈർ​​ഘ്യ​​മേ​​റി​​യ ക​​രി​​യ​​ർ ഉ​​ണ്ടാ​​കാ​​തി​​രു​​ന്ന​​തും സ്വ​​ജ​​ന​​പ​​ക്ഷ​​പാ​​തം ഇ​​ല്ലാ​​ത്ത​​തി​​നാ​​ലാ​​ണെ​​ന്നും ആ​​കാശ് ചോ​​പ്ര വ്യ​​ക്ത​​മാ​​ക്കി.

അ​​ർ​​ജു​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റി​​ന് 2016ൽ ​​അ​​ണ്ട​​ർ 16 വെ​​സ്റ്റ് സോ​​ണ്‍ ടീ​​മി​​ൽ ഇ​​ടം ല​​ഭി​​ച്ച​​ത് സ​​ച്ചി​​ന്‍റെ മ​​ക​​നാ​​യ​​തി​​നാ​​ലാ​​ണെ​​ന്ന വി​​മ​​ർ​​ശ​​നം വീ​​ണ്ടും വ​​ന്ന​​തോ​​ടെ​​യാ​​ണ് ആ​​കാ​​ശ് ചോ​​പ്ര വി​​ശ​​ദീ​​ക​​ര​​ണ​​വു​​മാ​​യി എ​​ത്തി​​യ​​ത്.


അ​​ർ​​ജു​​നെ ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്താ​​ൻ സ്കൂ​​ൾ ക്രി​​ക്ക​​റ്റി​​ൽ 327 പ​​ന്തി​​ൽ 1009 റ​​ണ്‍​സ് നേ​​ടി രാ​​ജ്യ​​ത്തി​​ന്‍റെ​​യാ​​കെ ശ്ര​​ദ്ധ പി​​ടി​​ച്ചു​​പ​​റ്റി​​യ പ്ര​​ണ​​വ് ധ​​ൻ​​വാ​​ഡെ​​യെ ത​​ഴ​​ഞ്ഞെ​​ന്ന് അ​​ന്നു​​ത​​ന്നെ ആ​​രോ​​പ​​ണ​​മു​​ണ്ടാ​​യി​​രു​​ന്നു. ബോ​​ളി​​വു​​ഡ് ന​​ട​​ൻ സു​​ശാ​​ന്ത് സിം​​ഗ് ര​​ജ്പു​​ത്ത് ജീ​​വ​​നൊ​​ടു​​ക്കി​​യ​​തോ​​ടെയാണ് സ്വ​​ജ​​ന​​പ​​ക്ഷ​​പാ​​ത​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള ച​​ർ​​ച്ച​​ക​​ൾ വീണ്ടും സ​​ജീ​​വ​​മാ​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.