റൊ​​ണാ​​ൾ​​ഡോ ഷോ
റൊ​​ണാ​​ൾ​​ഡോ ഷോ
Sunday, June 28, 2020 12:20 AM IST
ടു​​റി​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ഫു​​ട്ബോ​​ളി​​ൽ ക്രി​​സ്റ്റ്യാ​​നൊ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ മി​​ന്നും പ്ര​​ക​​ട​​ന​​ത്തി​​ലൂ​​ടെ യു​​വ​​ന്‍റ​​സി​​നു ജ​​യം. ഹോം ​​ഗ്രൗ​​ണ്ടി​​ൽ​​ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ 4-0 ന് ​​ലീ​​ക്‌​ഷെ​​യെ​​യാ​​ണ് അ​​വ​​ർ കീ​​ഴ​​ട​​ക്കി​​യ​​ത്. റൊ​​ണാ​​ൾ​​ഡോ പെ​​ന​​ൽ​​റ്റി കി​​ക്കി​​ലൂ​​ടെ ഒ​​രു ഗോ​​ൾ നേ​​ടു​​ക​​യും ര​​ണ്ട് ഗോ​​ളി​​നു വ​​ഴി​​വ​​യ്ക്കു​​ക​​യും ചെ​​യ്തു. ഗോ​​ൾ ര​​ഹി​​ത​​മാ​​യ ആ​​ദ്യ പ​​കു​​തി​​ക്കു​​ശേ​​ഷം റൊ​​ണാ​​ൾ​​ഡോ​​യു​​ടെ പാ​​സി​​ലൂ​​ടെ പൗ​​ലോ ഡി​​ബാ​​ല യു​​വ​​ന്‍റ​​സി​​ന്‍റെ ആ​​ദ്യ ഗോ​​ൾ നേ​​ടി. 62-ാം മി​​നി​​റ്റി​​ലാ​​ണ് റൊ​​ണാ​​ൾ​​ഡോ​​യു​​ടെ പെ​​ന​​ൽ​​റ്റി ഗോ​​ളെ​​ത്തി​​യ​​ത്. 83-ാം മി​​നി​​റ്റി​​ൽ ഗോ​​ണ്‍​സാ​​ലൊ ഹി​​ഗ്വി​​ന്‍റെ ഗോ​​ളി​​നും റൊ​​ണാ​​ൾ​​ഡോ​​യാ​​ണ് വ​​ഴി​​തെ​​ളി​​ച്ച​​ത്. 85-ാം മി​​നി​​റ്റി​​ൽ ഡി ​​ലൈ​​റ്റ് യു​​വ​​ന്‍റ​​സി​​ന്‍റെ പ​​ട്ടി​​ക പൂ​​ർ​​ത്തി​​യാ​​ക്കി. 31-ാം മി​​നി​​റ്റി​​ൽ ഫാ​​ബി​​യോ ലു​​സി​​യോ​​നി ചു​​വ​​പ്പ് കാ​​ർ​​ഡ് ക​​ണ്ട് പു​​റ​​ത്താ​​യ​​തോ​​ടെ ലീ​​ക്‌​ഷെ ​പ​​ത്തു പേ​​രാ​​യി ചു​​രു​​ങ്ങി​​യി​​രു​​ന്നു.

ജ​​യ​​ത്തോ​​ടെ ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള ലാ​​സി​​യോ​​യു​​മാ​​യു​​ള്ള പോ​​യി​​ന്‍റ് വ്യ​​ത്യാ​​സം യു​​വ​​ന്‍റ​​സ് ഏ​​ഴ് ആ​​ക്കി ഉ​​യ​​ർ​​ത്തി. 28 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് യു​​വ​​ന്‍റ​​സി​​ന് 69ഉം 27 ​​മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് ലാ​​സി​​യോ​​യ്ക്ക് 62ഉം ​​പോ​​യി​​ന്‍റാ​​ണു​​ള്ള​​ത്. 58 പോ​​യി​​ന്‍റു​​ള്ള ഇ​​ന്‍റ​​ർ മി​​ലാ​​നാ​​ണ് മൂ​​ന്നാം സ്ഥാ​​ന​​ത്ത്.


ബാഴ്സ കുടുങ്ങി

മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ ​ലി​ഗ ഫു​ട്ബോ​ൾ കി​രീ​ട പോ​രാ​ട്ട​ത്തി​ൽ റ​യ​ൽ മാ​ഡ്രി​ഡു​മാ​യി ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം ന​ട​ത്തി​വ​ന്ന ബാ​ഴ്സ​ലോ​ണ​യ്ക്ക് അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി. എ​വേ പോ​രാ​ട്ട​ത്തി​ൽ സെ​ൽ​റ്റ വി​ഗൊ​യു​മാ​യി ബാ​ഴ്സ 2-2 സ​മ​നി​ല വ​ഴ​ങ്ങി. ര​ണ്ട് ത​വ​ണ മു​ന്നി​ൽ ക​ട​ന്ന​ശേ​ഷ​മാ​യി​രു​ന്നു ബാ​ഴ്സ കു​ടു​ങ്ങി​യ​ത്. 32 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 69 പോ​യി​ന്‍റു​മാ​യി ബാ​ഴ്സ​ലോ​ണ ഒ​ന്നാ​മ​ത് എ​ത്തി. 31 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 68 പോ​യി​ന്‍റു​മാ​യി റ​യ​ൽ മാ​ഡ്രി​ഡ് ര​ണ്ടാ​മ​തു​ണ്ട്.

ഇ​ഞ്ചു​റി ടൈ​മി​ൽ സെ​ൽ​റ്റ ജ​യം കു​റി​ക്കു​മെ​ന്നു തോ​ന്നി​പ്പി​ച്ചെ​ങ്കി​ലും ഗോ​ൾ ലൈ​ൻ ല​ക്ഷ​പ്പെ​ടു​ത്ത​ലി​ലൂ​ടെ ഗോ​ളി ടെ​ൻ സ്റ്റീ​ഗ​ൻ ബാ​ഴ്സ​യെ തു​ണ​ച്ചു. ലൂ​യി​സ് സു​വാ​ര​സ് (20, 67) ആ​ണ് ബാ​ഴ്സയ്ക്കാ​യി ര​ണ്ട് ഗോ​ളും സ്വ​ന്ത​മാ​ക്കി​യ​ത്. 88-ാം മി​നി​റ്റി​ൽ ആ​സ്പ​സി​ലൂ​ടെ​യാ​ണ് സെ​ൽ​റ്റ സ​മ​നി​ല പി​ടി​ച്ച​ത്. സ്മൊ​ലോ​വ് (50) ആ​യി​രു​ന്നു സെൽറ്റയുടെ ആ​ദ്യ ഗോ​ളി​നു​ട​മ.
ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ ബി​​ൽ​​ബാ​​വൊ 3-1ന് ​​മ​​യ്യോ​​ർ​​ക്ക​​യെ കീ​​ഴ​​ട​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.