ആര്യൻ റോ​​ബ​​ൻ തി​​രി​​ച്ചെ​​ത്തു​​ന്നു
ആര്യൻ റോ​​ബ​​ൻ  തി​​രി​​ച്ചെ​​ത്തു​​ന്നു
Monday, June 29, 2020 12:30 AM IST
ആം​​സ്റ്റ​​ർ​​ഡാം: ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഫു​​ട്ബോ​​ൾ ക​​ള​​ത്തോ​​ട് വി​​ട​​പ​​റ​​ഞ്ഞ ഹോ​​ള​​ണ്ട് മു​​ൻ താ​​രം ആ​​ര്യ​​ൻ റോ​​ബ​​ൻ തി​​രി​​ച്ചെ​​ത്തു​​ന്നു. ത​​ന്‍റെ ബാ​​ല്യ​​കാ​​ല ക്ല​​ബ്ബാ​​യ ഹോ​​ള​​ണ്ടി​​ലെ ഗ്രോ​​ണി​​ൻ​​ഗെ​​നി​​ലൂ​​ടെ​​യാ​​ണ് മു​​പ്പ​​ത്താ​​റു​​കാ​​ര​​നാ​​യ ഈ ​​വിം​​ഗ​​ർ സ​​ജീ​​വ ഫു​​ട്ബോ​​ളി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തു​​ന്ന​​ത്.

ജ​​ർ​​മ​​ൻ വ​​ന്പ​ന്മാ​​രാ​​യ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കിൽ 10 വ​​ർ​​ഷം ക​​ളി​​ച്ച​​ശേ​​ഷം ക​​ഴി​​ഞ്ഞ ജൂ​​ലൈ​​യി​​ലാ​​ണ് റോ​​ബ​​ൻ വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ച​​ത്. തി​​രി​​ച്ചു​​ വര​​വി​​നെ​​ക്കു​​റി​​ച്ച് ആ​​ലോ​​ചി​​ക്കു​​ന്ന​​താ​​യി റോ​​ബ​​ൻ അ​​ടു​​ത്തി​​ടെ പ​​റ​​ഞ്ഞു. തൊ​​ട്ടു​​പി​​ന്നാ​​ലെ ബ​​യേ​​ണി​​നൊ​​പ്പം പ​​രി​​ശീ​​ലി​​ക്കു​​ന്ന ചി​​ത്ര​​ങ്ങ​​ളും പു​​റ​​ത്തു​​വ​​ന്നി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.