മാ​​ഴ്സെ​​ലീ​​ഞ്ഞോ ബ്ലാ​​സ്റ്റേ​​ഴ്സി​​ലേ​​ക്ക്
Monday, June 29, 2020 12:30 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് ഫു​​ട്ബോ​​ൾ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച മു​​ന്നേ​​റ്റ താ​​ര​​ങ്ങ​​ളി​​ലൊ​​രാ​​ളാ​​യ ബ്ര​​സീ​​ലി​​ന്‍റെ മാ​​ഴ്സെ​​ലീ​​ഞ്ഞോ പെ​​രേ​​രി​​യ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​ലേ​​ക്ക് എ​​ത്തു​​മെ​​ന്ന് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ. നി​​ല​​വി​​ൽ ഒ​​രു ടീ​​മു​​മാ​​യും ക​​രാ​​റി​​ല്ലാത്ത മാ​​ഴ്സെ​​ലീ​​ഞ്ഞോ​​യെ ബ്ലാ​​സ്റ്റേ​​ഴ്സ് സ്വ​​ന്ത​​മാ​​ക്കു​​മെ​​ന്നാ​​ണ് സൂ​​ച​​ന. എ​​ന്നാ​​ൽ, ഇ​​തു സം​​ബ​​ന്ധി​​ച്ച സ്ഥി​​രീ​​ക​​ര​​ണ​​ങ്ങ​​ളൊ​​ന്നും വ​​ന്നി​​ട്ടി​​ല്ല. ഐ​​എ​​സ്എ​​ലി​​ൽ ഡ​​ൽ​​ഹി ഡൈ​​നാ​​മോ​​സ്, പൂ​​ന സി​​റ്റി, ഹൈ​​ദ​​രാ​​ബാ​​ദ് എ​​ഫ്സി എ​​ന്നി​​വ​​യ്ക്കാ​​യി 31 ഗോ​​ളു​​ക​​ൾ സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. ഹൈ​​ദ​​രാ​​ബാ​​ദി​​നാ​​യാ​​ണ് അ​​വ​​സാ​​നം ഇ​​റ​​ങ്ങി​​യ​​ത്. അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ് ബി, ​​ഗെ​​റ്റാ​​ഫെ ബി ​​ടീ​​മു​​ക​​ൾ​​ക്കാ​​യും ബൂ​​ട്ട​​ണി​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.