ആ​​റ് മാ​​സം മു​​ന്പേ കൊ​​റോ​​ണ ബാ​​ധി​​ച്ചി​​രു​​ന്നു: ഇയാൻ ബോതം
ആ​​റ് മാ​​സം മു​​ന്പേ  കൊ​​റോ​​ണ ബാ​​ധി​​ച്ചി​​രു​​ന്നു: ഇയാൻ ബോതം
Monday, June 29, 2020 11:20 PM IST
ല​​ണ്ട​​ൻ: ലോ​​കം കൊ​​റോ​​ണ വൈ​​റ​​സ് പി​​ടി​​യി​​ല​​മ​​രു​​ന്ന​​തി​​നു മു​​ന്പു​​ത​​ന്നെ ത​​നി​​ക്ക് ആ ​​രോ​​ഗം ബാ​​ധി​​ച്ച​​താ​​യി വെ​​ളി​​പ്പെ​​ടു​​ത്തി ഇം​​ഗ്ലീ​​ഷ് മു​​ൻ ക്രി​​ക്ക​​റ്റ് താ​​രം ഇ​​യാ​​ൻ ബോ​​തം രം​​ഗ​​ത്ത്. കൊ​​റോ​​ണ വൈ​​റ​​സി​​നെ​​ക്കു​​റി​​ച്ചു​​ള്ള അ​​റി​​വി​​ല്ലാ​​ത്ത​​തി​​നാ​​ൽ ക​​ടു​​ത്ത പ​​നി മാ​​ത്ര​​മാ​​ണെ​​ന്ന് തെ​​റ്റി​​ദ്ധ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു എ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഡി​​സം​​ബ​​റി​​ലോ ജ​​നു​​വ​​രി ആ​​ദ്യ​​മോ ആ​​യി​​രു​​ന്നു അ​​ത്. ഞാ​​ൻ ക​​രു​​തി​​യ​​ത് ക​​ടു​​ത്ത പ​​നി​​യാ​​ണെ​​ന്നാ​​ണ്. അ​​ന്ന് കൊ​​റോ​​ണ​​യു​​ടെ വി​​ശ​​ദാം​​ശ​​ങ്ങ​​ളൊ​​ന്നും അ​​റി​​യി​​ല്ലാ​​യി​​രു​​ന്നു. കൊ​​റോ​​ണ പ്ര​​തി​​രോ​​ധ ന​​ട​​പ​​ടി​​ക​​ളോ​​ട് ജ​​ന​​ങ്ങ​​ൾ ന​​ല്ല രീ​​തി​​യി​​ലാ​​ണ് പ്ര​​തി​​ക​​രി​​ക്കു​​ന്ന​​ത് - ബോ​​തം പ​​റ​​ഞ്ഞു.


സ്വ​​ത​​ന്ത്ര​​രാ​​യി പു​​റ​​ത്തി​​റ​​ങ്ങാ​​നു​​ള്ള സാ​​ഹ​​ച​​ര്യ​​ത്തി​​നാ​​യി കു​​റ​​ച്ചു​​കാ​​ലംകൂ​​ടി കാ​​ത്തി​​രി​​ക്ക​​ണം. ക്രി​​ക്ക​​റ്റി​​ൽ സാ​​മൂ​​ഹി​​ക അ​​ക​​ലം പാ​​ലി​​ക്ക​​ൽ എ​​ളു​​പ്പ​​മാ​​യ​​തി​​നാ​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ വൈ​​കാ​​തെ പു​​ന​​രാ​​രം​​ഭി​​ക്കു​​മെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.