ര​​ണ്ട​​ടി മു​​ന്നി​​ൽ റ​​യ​​ൽ
ര​​ണ്ട​​ടി മു​​ന്നി​​ൽ റ​​യ​​ൽ
Monday, June 29, 2020 11:20 PM IST
മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ളി​​ൽ റ​​യ​​ൽ മാ​​ഡ്രി​​ഡ് പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ ബാ​​ഴ്സ​​ലോ​​ണ​​യേ​​ക്കാ​​ൾ ര​​ണ്ട​​ടി മു​​ന്നി​​ൽ. എ​​സ്പാ​​ന്യോ​​ളി​​നെ​​തി​​രാ​​യ എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ 1-0ന്‍റെ ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​തോ​​ടെ​​യാ​​ണി​​ത്.

ശ​​ക്ത​​മാ​​യ പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ലാ​​ണ് റ​​യ​​ൽ ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. 45+1-ാം മി​​നി​​റ്റി​​ൽ ക​​സെ​​മി​​റോ നേ​​ടി​​യ ഗോ​​ളി​​ലാ​​യി​​രു​​ന്നു റ​​യ​​ലി​​ന്‍റെ ജ​​യം. മ​​റ്റു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ വി​​യ്യാ​​റ​​യ​​ൽ 2-0ന് ​​വ​​ല​​ൻ​​സി​​യ​​യെ​​യും ഐ​​ബ​​ർ 2-1ന് ​​ഗ്ര​​നാ​​ഡ​​യെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.


ലീ​​ഗി​​ൽ 32 മ​​ത്സ​​ര​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ 71 പോ​​യി​​ന്‍റു​​മാ​​യി റ​​യ​​ൽ മാ​​ഡ്രി​​ഡും 69 പോ​​യി​​ന്‍റു​​മാ​​യി ബാ​​ഴ്സ​​ലോ​​ണ​​യും ആ​​ദ്യ ര​​ണ്ട് സ്ഥാ​​ന​​ങ്ങ​​ളി​​ൽ തു​​ട​​രു​​ന്നു. 58 പോ​​യി​​ന്‍റു​​ള്ള അ​‌​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡാ​​ണ് മൂ​​ന്നാ​​മ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.