ഫെ​ര്‍ണാ​ണ്ട​സ് മി​ക​വി​ല്‍ യു​ണൈ​റ്റ​ഡ്
ഫെ​ര്‍ണാ​ണ്ട​സ് മി​ക​വി​ല്‍ യു​ണൈ​റ്റ​ഡ്
Wednesday, July 1, 2020 11:35 PM IST
ബ്രൈ​റ്റ​ന്‍: ബ്രൂ​ണോ ഫെ​ര്‍ണാ​ണ്ട​സി​ന്‍റെ ഇ​ര​ട്ട ഗോ​ള്‍ മി​ക​വി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് 3-0ന് ​ബ്രൈ​റ്റ​ന്‍ ആ​ന്‍ഡ് ഹോ​വ് ആ​ല്‍ബി​യ​നെ തോ​ല്‍പ്പി​ച്ചു. ഒ​രു ഗോ​ള്‍ മേ​സ​ന്‍ ഗ്രീ​ന്‍വു​ഡി​ന്‍റെ വ​ക​യാ​യി​രു​ന്നു. കഴിഞ്ഞ എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ലു​മാ​യി ക​ഴി​ഞ്ഞ 15 ക​ളി​ക​ളി​ല്‍ യു​ണൈ​റ്റ​ഡ് തോ​റ്റി​ട്ടി​ല്ല. കൂ​ടാ​തെ യു​ണൈ​റ്റ​ഡ് പോ​യി​ന്‍റ് നി​ല​യി​ല്‍ അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്കു തി​രി​ച്ചെ​ത്തി. 32 ക​ളി​യി​ല്‍ 52 പോ​യി​ന്‍റാ​ണ് യു​ണൈ​റ്റ​ഡി​ന്.

1982നു​ശേ​ഷം ലീ​ഗ് മ​ത്സ​ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് യു​ണൈ​റ്റ​ഡ് ബ്രൈ​റ്റ​ണി​ല്‍ ജ​യി​ക്കു​ന്ന​ത്.

മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ല്‍ യു​ണൈ​റ്റ​ഡ് ആ​ധി​പ​ത്യം പി​ടി​ച്ചു. 16-ാം മി​നി​റ്റി​ല്‍ ഗ്രീ​ന്‍വു​ഡി​ന്‍റെ മു​ന്നേ​റ്റം സ​ന്ദ​ര്‍ശ​ക​രെ മു​ന്നി​ലെ​ത്തി​ച്ചു. 29-ാം മി​നി​റ്റി​ല്‍ യു​ണൈ​റ്റ​ഡി​ന്‍റെ ലീ​ഡ് ഫെ​ര്‍ണാ​ണ്ട​സ് ഉ​യ​ര്‍ത്തി. 50-ാം മി​നി​റ്റി​ല്‍ യു​ണൈ​റ്റ​ഡി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ഏ​റ്റ​വും മി​ക​ച്ച ഗോ​ളെ​ത്തി. ഗ്രീ​ന്‍വു​ഡ് ന​ല്കി​യ കി​റു​കൃ​ത്യം ക്രോ​സ് ഫെ​ര്‍ണാ​ണ്ട​സി​നെ തേ​ടി​യെ​ത്തി. പോ​ര്‍ച്ചു​ഗീ​സ് താ​രം ഒ​ട്ടും അ​വ​സ​രം പാ​ഴാ​ക്കാ​തെ പ​ന്ത് വ​ല​യി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.