അ​നാ​യാ​സം യു​വ​ന്‍റ​സ്
അ​നാ​യാ​സം യു​വ​ന്‍റ​സ്
Wednesday, July 1, 2020 11:35 PM IST
ജെ​നോ​വ: ഇ​റ്റാ​ലി​യ​ന്‍ സീ​രി എ ​ഫു​ട്‌​ബോ​ളി​ല്‍ യു​വ​ന്‍റ​സ് ക​രു​ത്തോ​ടെ മു​ന്നോ​ട്ട്. പൗ​ളോ ഡൈ​ബാ​ല​, ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ എന്നിവരുടെ മി ന്നുന്ന ഗോളുകൾക്കു പുറമെ ​ ഡ​ഗ്ല​സ് കോ​സ്റ്റ​യു​ടെ ഗോ​ളും ചേ​ര്‍ന്ന് യു​വ​ന്‍റ​സി​ന് ജെ​നോ​വ​യ്‌​ക്കെ​തി​രേ 3-1ന്‍റെ ​ജ​യം ന​ല്‍കി. ര​ണ്ടാ​മ​തു​ള്ള ലാ​സി​യോ​യു​മാ​യി നാ​ലു പോ​യി​ന്‍റ് വ്യ​ത്യാ​സ​ത്തി​ല്‍ യു​വ​ന്‍റ​സ് ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു.

29 മ​ത്സ​രം വീ​തം പൂ​ര്‍ത്തി​യാ​യ​പ്പോ​ള്‍ യു​വ​ന്‍റ​സി​ന് 72 പോ​യി​ന്‍റും ലാ​സി​യോ​യ്ക്ക് 68 പോ​യി​ന്‍റു​മാ​ണ്. ലാ​സി​യോ 2-1ന് ​ടോ​റി​നോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.

ര​ണ്ടാം പ​കു​തി തു​ട​ങ്ങി അ​ഞ്ച് മി​നി​റ്റ് ക​ഴി​ഞ്ഞ​തേ ഡൈ​ബ​ല വ​ല​കു​ലു​ക്കി. പെ​ന​ല്‍റ്റി ഏ​രി​യ​യ്ക്കു പു​റ​ത്തു​നി​ന്ന പ​ന്ത് സ്വീ​ക​രി​ച്ച അ​ര്‍ജ​ന്‍റൈ​ന്‍താ​രം മൂ​ന്നു പ്ര​തി​രോ​ധ​ക്കാ​രെ വെ​ട്ടി​ച്ച് പ​ന്ത് വ​ല​ക​ട​ത്തി.


ഏ​ഴു മി​നി​റ്റ് ക​ഴി​ഞ്ഞ് മി​ര്‍ലാം പ്യാ​നി​ച്ചി​ല്‍നി​ന്ന് ജെ​നോ​വ​യു​ടെ പ​കു​തി​യി​ല്‍വച്ച് പ​ന്ത് സ്വീ​ക​രി​ച്ച റൊ​ണാ​ള്‍ഡോ മു​ന്നോ​ട്ടു ക​ട​ന്ന്് പാ​യി​ച്ച ലോം​ഗ് റേ​ഞ്ച​ര്‍ വ​ല​യി​ല്‍ ത​റ​ച്ചു​ക​യ​റി. ഈ ​സീ​സ​ണി​ല്‍ പോ​ര്‍ച്ചു​ഗീ​സ് താ​രം നേ​ടു​ന്ന 24-ാമ​ത്തെ ലീ​ഗ് ഗോ​ളാ​യി​രു​ന്നു. അ​ടു​ത്ത​ത് ഡ​ഗ്ല​സ് കോ​സ്റ്റ​യു​ടെ വ​ക ഗോ​ളാ​യി​രു​ന്നു.

ആ​ന്ദ്രെ പി​ന​മോ​ന്‍റി​യി​ലൂ​ടെ ഒ​രു ഗോ​ള്‍ തി​രി​ച്ച​ടി​ച്ച് ജെ​നോ​വ ആ​ശ്വാ​സം ക​ണ്ടെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.