ചോ​​ദ്യം ചെ​​യ്യ​​ലി​​ൽ ല​​ങ്ക​​യി​​ൽ പ്ര​​തി​​ഷേ​​ധം
Saturday, July 4, 2020 2:00 AM IST
കൊ​​ളം​​ബൊ: 2011 ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ​​യും ശ്രീ​​ല​​ങ്ക​​യും ഒ​​ത്തു​​ക​​ളി​​ച്ച​​താ​​യു​​ള്ള ല​​ങ്ക​​ൻ മു​​ൻ കാ​​യി​​ക മ​​ന്ത്രി മ​​ഹി​​ന്ദാ​​ന​​ന്ദ അ​​ലു​​ത്ഗ​​മേ​​ജി​​ന്‍റെ ആ​​രോ​​പ​​ണ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ കു​​മാ​​ർ സം​​ഗ​​ക്കാ​​ര​​യെ​​യും മ​​ഹേ​​ല ജ​​യ​​വ​​ർ​​ധ​​ന​​യെ​​യും പോ​​ലീ​​സ് ചോ​​ദ്യം ചെ​​യ്ത​​തി​​ൽ പ്ര​​തി​​ഷേ​​ധ​​വു​​മാ​​യി ആ​​രാ​​ധ​​ക​​ർ രം​​ഗ​​ത്ത്.

ലോ​​ക​​ക​​പ്പി​​ൽ ല​​ങ്ക​​ൻ നാ​​യ​​ക​​നാ​​യി​​രു​​ന്ന സം​​ഗ​​ക്കാ​​ര​​യെ​​യും ജ​​യ​​വ​​ർ​​ധ​​ന​​യെ​​യും മൊ​​ഴി​​യെ​​ടു​​ക്കാ​​നാ​​യി ല​​ങ്ക​​ൻ പോ​​ലീ​​സ് വി​​ളി​​പ്പി​​ച്ചി​​രു​​ന്നു. ഇ​​തി​​ന് പി​​ന്നാ​​ലെ​​യാ​​ണ് സ​​മാ​​ഗി ജ​​ന ബ​​ല​​വേ​​ഗ​​യ പാ​​ർ​​ട്ടിയു​​ടെ (എ​​സ്ജെ​​ബി) യു​​വ​​ജ​​ന വി​​ഭാ​​ഗം കാ​​യി​​ക​​മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ മുന്നിൽ പ്ര​​തി​​ഷേ​​ധം ന​​ട​​ത്തി​​യ​​ത്. ല​​ങ്ക​​ൻ പോ​​ലീ​​സ് ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ൽ ഓ​​പ്പ​​ണ​​റാ​​യി​​രു​​ന്ന ഉ​​പു​​ൽ ത​​രം​​ഗ​​യെ​​യും ചോ​​ദ്യം ചെ​​യ്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.