ഇന്ത്യൻ പ​​രി​​ശീ​​ല​​ക​​ർ​​ക്ക് കൂ​​ടു​​ത​​ൽ പ​​ണം
ഇന്ത്യൻ പ​​രി​​ശീ​​ല​​ക​​ർ​​ക്ക് കൂ​​ടു​​ത​​ൽ പ​​ണം
Sunday, July 5, 2020 12:35 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​യി​​ലെ മു​​ൻ​​നി​​ര പ​​രി​​ശീ​​ല​​ക​​ർ​​ക്ക് നി​​ല​​വി​​ലു​​ള്ള​​തി​​ൽ​​കൂ​​ടു​​ത​​ൽ പ്ര​​തി​​ഫ​​ലം ന​​ൽ​​കാ​​ൻ സ്പോ​​ർ​​ട്സ് അ​​ഥോ​​റി​​റ്റി ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ തീ​​രു​​മാ​​നം. നി​​ല​​വി​​ൽ ഇ​​ന്ത്യ​​ൻ പ​​രി​​ശീ​​ല​​ക​​ർ​​ക്ക് പ​​ര​​മാ​​വ​​ധി ര​​ണ്ടുല​​ക്ഷം രൂ​​പ​​യാ​​യിരുന്നു പ്ര​​തി​​ഫ​​ലം. ഈ ​​നി​​ബ​​ന്ധ​​ന​​ സ്പോ​​ർ​​ട്സ് മ​​ന്ത്രാ​​ല​​യം നീ​​ക്കം ചെ​​യ്തു. മു​​ൻ കാ​​യി​​ക താ​​ര​​ങ്ങ​​ൾ അ​​ട​​ക്കം ഹൈ ​​പെ​​ർ​​ഫോ​​മെ​​ൻ​​സ് ട്രെ​​യി​​നേ​​ഴ്സ് ആ​​കാ​​നും അ​​ത്‌ലറ്റു​​ക​​ൾ​​ക്ക് മി​​ക​​ച്ച പ​​രി​​ശീ​​ല​​നം സി​​ദ്ധി​​ക്കാ​​നും ഇ​​തി​​ലൂ​​ടെ സാ​​ധി​​ക്കു​​മെ​​ന്നാ​​ണ് ക​​ണ​​ക്കു​​കൂ​​ട്ട​​ൽ.


വി​​ദേ​​ശ പ​​രി​​ശീ​​ല​​ക​​രു​​മാ​​യു​​ള്ള ക​​രാ​​ർ അ​​ടു​​ത്ത വ​​ർ​​ഷം സെ​​പ്റ്റം​​ബ​​ർ 30വ​​രെ നീ​​ട്ടാ​​ൻ കാ​​യി​​ക മ​​ന്ത്രാ​​ല​​യം വ്യാ​​ഴാ​​ഴ്ച തീ​​രു​​മാ​​നി​​ച്ച​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ഇ​​ന്ത്യ​​ൻ പ​​രി​​ശീ​​ല​​ക​​രു​​ടെ കാ​​ര്യ​​ത്തി​​ലെ പു​​തി​​യ നീ​​ക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.