യു​​ണൈ​​റ്റ​​ഡി​​നു ജ​​യം, റി​​ക്കാ​​ർ​​ഡ്
യു​​ണൈ​​റ്റ​​ഡി​​നു ജ​​യം,  റി​​ക്കാ​​ർ​​ഡ്
Saturday, July 11, 2020 12:11 AM IST
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​ന് മി​​ന്നും ജ​​യം. ആ​​സ്റ്റ​​ൻ വി​​ല്ല​​യെ എ​​തി​​രി​​ല്ലാ​​ത്ത മൂ​​ന്ന് ഗോ​​ളി​​ന് എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ യു​​ണൈ​​റ്റ​​ഡ് കീ​​ഴ​​ട​​ക്കി.

ബ്രു​​ണോ ഹെ​​ർ​​ണാ​​ണ്ട​​സ് (27- പെ​​ന​​ൽ​​റ്റി), ഗ്രീ​​ൻ​​വു​​ഡ് (45+5), പോ​​ൾ പോ​​ഗ്ബ (58) എ​​ന്നി​​വ​​രാ​​ണ് യു​​ണൈ​​റ്റ​​ഡി​​നാ​​യി വ​​ല​​കു​​ലു​​ക്കി​​യ​​ത്. പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി നാ​​ല് മ​​ൽ​​സ​​ര​​ങ്ങ​​ളി​​ൽ മൂ​​ന്നോ അ​​തി​​ല​​ധി​​ക​​മോ ഗോ​​ൾ നേ​​ടി ജ​​യി​​ക്കു​​ന്ന ആ​​ദ്യ ടീം ​​എ​​ന്ന റി​​ക്കാ​​ർ​​ഡ് യു​​ണൈ​​റ്റ​​ഡ് സ്വ​​ന്ത​​മാ​​ക്കി. വെ​​യ്ൻ റൂ​​ണി​​ക്കു​​ശേ​​ഷം യു​​ണൈ​​റ്റ​​ഡി​​നാ​​യി തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഗോ​​ൾ നേ​​ടു​​ന്ന കൗ​​മാ​​ര​​താ​​ര​​മെ​​ന്ന നേ​​ട്ടം ഗ്രീ​​ൻ​​വു​​ഡും സ്വ​​ന്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.