ചാന്പ്യൻസ് ലീഗ്, യൂറോപ്പ ലീഗിൽ നോ​​ക്കൗ​​ട്ട്
ചാന്പ്യൻസ് ലീഗ്, യൂറോപ്പ ലീഗിൽ   നോ​​ക്കൗ​​ട്ട്
Saturday, July 11, 2020 12:12 AM IST
സൂ​​റി​​ച്ച്: 2019-20 സീ​​സ​​ണ്‍ യു​​വേ​​ഫ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ൾ ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ ന​​റു​​ക്കെ​​ടു​​പ്പ് പൂ​​ർ​​ത്തി​​യാ​​യി. പ്രീ​​ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ട​​ങ്ങ​​ൾ അ​​വ​​സാ​​നി​​ച്ചി​​ല്ലെ​​ങ്കി​​ലും ന​​റു​​ക്കെ​​ടു​​പ്പ് ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു. അ​​തി​​നാ​​ൽ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യാ​​ൽ മാ​​ത്ര​​മേ ക്വാ​​ർ​​ട്ട​​ർ ലൈ​​ന​​പ്പ് വ്യ​​ക്ത​​മാ​​കൂ. അ​​ടു​​ത്ത​​മാ​​സം പോ​​ർ​​ച്ചു​​ഗ​​ലി​​ലാ​​ണ് ക്വാ​​ർ​​ട്ട​​ർ മു​​ത​​ലു​​ള്ള മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ക്കു​​ക.

ക്വാ​​ർ​​ട്ട​​ർ മു​​ത​​ൽ നോ​​ക്കൗ​​ട്ട് രീ​​തി​​യി​​ലാ​​കും മ​​ത്സ​​ര​​ങ്ങ​​ൾ. പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ശേ​​ഷി​​ക്കു​​ന്ന ര​​ണ്ടാം പാ​​ദ മ​​ത്സ​​ര​​ങ്ങ​​ൾ മു​​ൻ​​നി​​ശ്ച​​യി​​ച്ച സ്റ്റേ​​ഡി​​യ​​ങ്ങ​​ളി​​ൽ ത​​ന്നെ അ​​ടു​​ത്ത​​ മാ​​സം ഏ​​ഴ്, എ​​ട്ട് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. ഓ​​ഗ​​സ്റ്റ് 12 മു​​ത​​ൽ 15 വ​​രെ ക്വാ​​ർ​​ട്ട​​റും 19, 20 തീ​​യ​​തി​​ക​​ളി​​ൽ സെ​​മി​​യും 23ന് ​​ഫൈ​​ന​​ലും ന​​ട​​ക്കും.

ഇ​​സ്താം​​ബു​​ളി​​ലാ​​യി​​രു​​ന്നു ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫൈ​​ന​​ൽ ന​​ട​​ക്കേ​​ണ്ട​​ത്. കൊ​​റോ​​ണ വൈ​​റ​​സ് പ്ര​​തി​​സ​​ന്ധി​​ക്കി​​ടെ ഒ​​രു വേ​​ദി, നോ​​ക്കൗ​​ട്ട് എ​​ന്ന രീ​​തി​​യി​​ൽ മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന​​തി​​നാ​​ൽ ലി​​സ്ബ​​ണി​​ലേ​​ക്ക് മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു. അ​​ടു​​ത്ത സീ​​സ​​ണ്‍ ഫൈ​​ന​​ൽ ഇ​​സ്താം​​ബു​​ളി​​ൽ ന​​ട​​ക്കും.
അത്‌ലറ്റി​​ക്കോ മാ​​ഡ്രി​​ഡ്, റെ​​ഡ്ബു​​ൾ ലൈ​​പ്സി​​ഗ്, പാ​​രീ സാ​​ൻ ഷെ​​ർ​​മ​​യ്ൻ, അ​​ത്‌ലാന്ത എ​​ന്നി​​വ​​യാ​​ണ് ക്വാ​​ർ​​ട്ട​​റി​​ലേ​​ക്ക് ഇ​​തി​​നോ​​ട​​കം യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ആ​​ദ്യ ക്വാ​​ർ​​ട്ട​​ർ പി​​എ​​സ്ജി​​യും അ​​ത്‌ല​​ന്ത​​യും ത​​മ്മി​​ലാ​​ണ്. ര​​ണ്ടാം ക്വാ​​ർ​​ട്ട​​റി​​ൽ ലൈ​​പ്സി​​ഗും അ​​ത്‌ലറ്റി​​ക്കോ മാ​​ഡ്രി​​ഡും ഏ​​റ്റു​​മു​​ട്ടും.


യു​​വ​​ന്‍റ​​സ് x ലി​​യോ​​ണ്‍, മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി x റ​​യ​​ൽ മാ​​ഡ്രി​​ഡ്, ബ​​യേ​​ണ്‍ x ചെ​​ൽ​​സി, ബാ​​ഴ്സ​​ലോ​​ണ x നാ​​പ്പോ​​ളി പ്രീ​​ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ട​​ങ്ങ​​ളു​​ടെ ര​​ണ്ടാം പാ​​ദം ന​​ട​​ക്കാ​​നു​​ണ്ട്. ആ​​ദ്യ പാ​​ദ​​ത്തി​​ൽ ലി​​യോ​​ണ്‍ 1-0ന് ​​യു​​വ​​ന്‍റ​​സി​​നെ​​യും ബ​​യേ​​ണ്‍ 3-0ന് ​​ചെ​​ൽ​​സി​​യെ​​യും മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി 2-1ന് ​​റ​​യ​​ൽ മാ​​ഡ്രി​​ഡി​​നെ​​യും കീ​​ഴ​​ട​​ക്കി​​യ​​പ്പോ​​ൾ നാ​​പ്പോ​​ളി​​യും ബാ​​ഴ്സ​​യും 1-1 സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു.

റ​​യ​​ൽ മ​​ഡ്രി​​ഡും മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യും ത​​മ്മി​​ലു​​ള്ള ജേ​​താ​​ക്ക​​ളാ​​ണ് ക്വാ​​ർ​​ട്ട​​റി​​ൽ യു​​വ​​ന്‍റ​​സ് x ഒ​​ളിം​​പി​​ക് ലി​​യോ​​ണ്‍ ജേ​​താ​​ക്ക​​ളെ നേ​​രി​​ടു​​ക. ബാ​​ഴ്സ​​ലോ​​ണ x നാ​​പ്പോ​​ളി പ്രീ​​ക്വാ​​ർ​​ട്ട​​ർ ജേ​​താ​​ക്ക​​ളെ കാ​​ത്തി​​രി​​ക്കു​​ന്ന​​ത് ബ​​യേ​​ണ്‍ x ചെ​​ൽ​​സി പ്രീ​​ക്വാ​​ർ​​ട്ട​​ർ വി​​ജ​​യി​​ക​​ളാ​​ണ്.

യൂ​​റോ​​പ്പ ലീ​​ഗ്

യൂ​​റോ​​പ്പ ലീ​​ഗ് ഫൈ​​ന​​ലി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് x ഇ​​ന്‍റ​​ർ മി​​ലാ​​ൻ പോ​​രാ​​ട്ടം വ​​രു​​മെ​​ന്ന സൂ​​ച​​ന​​യാ​​ണ് ഇ​​ന്ന​​ല​​ത്തെ ഡ്രോ​​യി​​ലൂ​​ടെ ല​​ഭി​​ച്ച​​ത്. യൂ​​റോ​​പ്പ ലീ​​ഗി​​ൽ ര​​ണ്ടാം പാ​​ദ പ്രീ​​ക്വാ​​ർ​​ട്ട​​ർ പൂ​​ർ​​ത്തി​​യാ​​കാ​​നു​​ണ്ട്. ക്വാ​​ർ​​ട്ട​​ർ, സെ​​മി പോ​​രാ​​ട്ട​​ങ്ങ​​ൾ നോ​​ക്കൗ​​ട്ട് രീ​​തി​​യി​​ലാ​​യി​​രി​​ക്കും ന​​ട​​ക്കു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.