വിൻഡീസിന് എതിരേ ഇംഗ്ലീഷ് പട ക​​ര​​ക​​യ​​റു​​ന്നു
വിൻഡീസിന് എതിരേ  ഇംഗ്ലീഷ് പട  ക​​ര​​ക​​യ​​റു​​ന്നു
Sunday, July 12, 2020 12:24 AM IST
സ​​താം​​പ്ട​​ണ്‍: വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രാ​​യ ആ​​ദ്യ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ ഇം​​ഗ്ല​​ണ്ട് ക​​ര​​ക​​യ​​റു​​ന്നു. 114 റ​​ണ്‍​സ് ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ലീ​​ഡ് വ​​ഴ​​ങ്ങി​​യ ഇം​​ഗ്ല​​ണ്ട് ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ 73.4 ഓ​​വ​​റി​​ൽ മൂ​​ന്നി​​ന് 185 എ​​ടു​​ത്തി​​ട്ടു​​ണ്ട്.

നി​​ല​​വി​​ൽ 71 റ​​ണ്‍​സി​​ന്‍റെ ലീ​​ഡ് ആ​​ണ് ഇം​​ഗ്ല​​ണ്ടി​​നു​​ള്ള​​ത്. ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ ഇം​​ഗ്ല​​ണ്ടി​​നെ 204നു ​​പു​​റ​​ത്താ​​ക്കി​​യ വി​​ൻ​​ഡീ​​സ് 318 റ​​ണ്‍​സ് എ​​ടു​​ത്തു.

വി​​ൻ​​ഡീ​​സി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ ഷെ​​യ്ൻ ഡൗ​​റി​​ച്ചും (61) ബ്രാ​​ത്‌​വൈ​​റ്റും (65) അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി. ക്യാ​​പ്റ്റ​​ൻ ബെ​​ൻ സ്റ്റോ​​ക്സ് 49 റ​​ണ്‍​സ് വ​​ഴ​​ങ്ങി നാ​​ല് വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി. ജ​​യിം​​സ് ആ​​ൻ​​ഡേ​​ഴ്സ് മൂ​​ന്ന് വി​​ക്ക​​റ്റ് വീ​​ഴ്ത്തി.

ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ ഇം​​ഗ്ല​​ണ്ടി​​നാ​​യി ഓ​​പ്പ​​ണ​​ർ ഡോം ​​സി​​ബ്‌​ലി (50), ​സാ​​ക് ക്രൗ​​ലി (50 നോ​​ട്ടൗ​​ട്ട്), റോ​​റി ബേ​​ണ്‍​സ് (42) എ​​ന്നി​​വ​​ർ മി​​ക​​വ് തെ​​ളി​​യി​​ച്ചു. ക്രൗ​​ലി​​ക്കൊ​​പ്പം ബെ​​ൻ സ്റ്റോ​​ക്സ് (10 നോ​​ട്ടൗ​​ട്ട്) ക്രീ​​സി​​ലു​​ണ്ട്.


റി​​ക്കാ​​ർ​​ഡ് ബെ​​ൻ

രാ​​ജ്യാ​​ന്ത​​ര ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ 4000 റ​​ണ്‍​സും 150 വി​​ക്ക​​റ്റും സ്വ​​ന്ത​​മാ​​ക്കി​​യ ഇം​​ഗ്ലീ​​ഷ് ഓ​​ൾ​​റൗ​​ണ്ട​​ർ ബെ​​ൻ സ്റ്റോ​​ക്സി​​ന് റി​​ക്കാ​​ർ​​ഡ്. വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് ഇ​​തി​​ഹാ​​സം ഗാ​​രി സോ​​ബേ​​ഴ്സി​​നു​​ശേ​​ഷം ടെ​​സ്റ്റി​​ൽ ഈ ​​നേ​​ട്ടം അ​​തി​​വേ​​ഗം കൈ​​വ​​രി​​ക്കു​​ന്ന ര​​ണ്ടാ​​മ​​ത്തെ താ​​ര​​മാ​​യി സ്റ്റോ​​ക്സ്. 63 ടെ​​സ്റ്റി​​ൽ നി​​ന്നാ​​ണ് സോ​​ബേ​​ഴ്സ് ഈ ​​നേ​​ട്ടം സ്വ​​ന്തം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. 64 ടെ​​സ്റ്റി​​ൽ നി​​ന്നാ​​ണ് സ്റ്റോ​​ക്സി​​ന്‍റെ നേ​​ട്ടം. വി​​ൻ​​ഡീ​​സി​​ന്‍റെ അ​​ൽ​​സാ​​രി ജോ​​സ​​ഫ് ആ​​യി​​രു​​ന്നു സ്റ്റോ​​ക്സി​​ന്‍റെ 150-ാം ഇ​​ര. 69 ടെ​​സ്റ്റി​​ൽ നി​​ന്ന് ഈ ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ ഇം​​ഗ്ല​​ണ്ടി​​ന്‍റെ മു​ൻ താ​രം ഇ​​യാ​​ൻ ബോ​​ത​​വും ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ മു​ൻ താ​രം ജാ​​ക് കാ​​ലി​​സു​​മാ​​ണ് മൂ​​ന്നാം സ്ഥാ​​ന​​ത്ത്.

ഇ​​ന്ത്യ​​യു​​ടെ മു​​ൻ ക്യാ​​പ്റ്റ​​ൻ ക​​പി​​ൽ ദേ​​വ്, ന്യൂ​​സി​​ല​​ൻ​​ഡ് മു​​ൻ താ​​രം ഡാ​​നി​​യേ​​ൽ വെ​​ട്ടോ​​റി എ​​ന്നി​​വ​​രും ഈ ​​നേ​​ട്ടം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​വ​​രാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.