‘ഐ​​സി​​സി ചെ​​യ​​ർ​​മാ​​നാ​​കാ​​ൻ ഗാം​​ഗു​​ലി യോ​​ഗ്യ​​ൻ’
Monday, July 27, 2020 12:27 AM IST
കൊ​​ളം​​ബോ: ഇ​​ന്ത്യ​​ൻ മു​​ൻ ക്യാ​​പ്റ്റ​​നും ബി​​സി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റു​​മാ​​യ സൗ​​ര​​വ് ഗാം​​ഗു​​ലി ഐ​​സി​​സി ചെ​​യ​​ർ​​മാ​​ൻ സ്ഥാ​​ന​​ത്തി​​ന് ഏ​​റ്റ​​വും അ​​നു​​യോ​​ജ്യ​​നാ​​ണെ​​ന്ന അ​​ഭി​​പ്രാ​​യ​​വു​​മാ​​യി ശ്രീ​​ല​​ങ്ക​​ൻ മു​​ൻ ക്യാ​​പ്റ്റ​​ൻ കു​​മാ​​ർ സം​​ഗ​​ക്കാ​​ര. സൗ​​ര​​വി​​ന്‍റെ നേ​​തൃ​​പാ​​ട​​വ​​വും കാ​​യി​​ക ബു​​ദ്ധി​​യും ക്രി​​ക്ക​​റ്റി​​ന് ഉ​​പ​​കാ​​ര​​പ്ര​​ദ​​മാ​​കു​​മെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.


സ​​ഹോ​​ദ​​ര​​നാ​​യ സ്നേ​​ഹാ​​ശി​​ഷ് ഗാം​​ഗു​​ലി​​ക്കു കോ​​വി​​ഡ്-19 പോ​​സി​​റ്റീ​​വാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് സൗ​​ര​​വ് ക്വാ​​റ​​ന്‍റൈ​​നി​​ലാ​​യി​​രു​​ന്നു. പ​രി​ശോ​ധ​ന​യി​ൽ സൗ​ര​വ് നെ​ഗ​റ്റീ​വ് ആ​ണെ​ന്നു തെ​ളി​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.