ഐ​​പി​​എ​​ലി​​നാ​​യി യു​​എ​​ഇ​​യി​​ലേ​​ക്ക് ആ​​ദ്യം പ​​റ​​ക്കു​​ക സൂ​​പ്പ​​ർ കിം​​ഗ്സ്
Monday, July 27, 2020 12:27 AM IST
ചെ​​ന്നൈ: സെ​​പ്റ്റം​​ബ​​ർ 19 മു​​ത​​ൽ ന​​വം​​ബ​​ർ എ​​ട്ട് വ​​രെ യു​​എ​​ഇ​​യി​​ൽ ന​​ട​​ക്കു​​ന്ന ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20​​യുടെ 13-ാം എ​​ഡി​​ഷ​​നാ​​യി ഇ​​ന്ത്യ​​യി​​ൽ​​നി​​ന്ന് ആ​​ദ്യം പു​​റ​​പ്പെ​​ടു​​ന്ന ടീം ​​ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ് ആ​​യി​​രി​​ക്കു​​മെ​​ന്ന് റി​​പ്പോ​​ർ​​ട്ട്. ആ​​രാ​​ധ​​ക​​രു​​ടെ ഇ​​ഷ്ട​​ടീ​​മു​​ക​​ളി​​ൽ പ്ര​​ധാ​​നി​​ക​​ളാ​​യ സൂ​​പ്പ​​ർ കിം​​ഗ്സ് ഓ​​ഗ​​സ്റ്റ് ര​​ണ്ടാം ആ​​ഴ്ച​​ത​​ന്നെ യു​​എ​​ഇ​​യി​​ൽ എ​​ത്തും. ഓ​​ഗ​​സ്റ്റ് 20ഓ​​ടെ ഐ​​പി​​എ​​ലി​​നു​​ള്ള എ​​ട്ട് ടീ​​മു​​ക​​ളും യു​​എ​​ഇ​​യി​​ൽ പ​​റ​​ന്നി​​റ​​ങ്ങു​​മെ​​ന്നാ​​ണ് സൂ​​ച​​ന.

ആ​​രാ​​ധ​​ക​​രു​​ടെ സ്വ​​ന്തം ത​​ല​​യാ​​യ എം.​​എ​​സ്. ധോ​​ണിയുടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് സൂ​​പ്പ​​ർ കിം​​ഗ്സ് യു​​എ​​ഇ​​യി​​ൽ പ​​റ​​ന്നി​​റ​​ങ്ങു​​ക. സാ​​ഹ​​ച​​ര്യ​​ങ്ങ​​ളു​​മാ​​യി പൊ​​രു​​ത്ത​​പ്പെ​​ടാ​​ൻ കൂ​​ടു​​ത​​ൽ സ​​മ​​യം ല​​ഭി​​ക്കു​​ന്ന​​തി​​നു​​വേ​​ണ്ടി​​യാ​​ണി​​ത്. കോ​​വി​​ഡ്-19 പ്ര​​തി​​സ​​ന്ധി​​യെ​​ത്തു​​ട​​ർ​​ന്ന് ഐ​​പി​​എ​​ൽ മാ​​റ്റി​​വ​​യ്ക്കു​​ന്ന​​തി​​നു മു​​ന്പ് ഏ​​റ്റ​​വും ആ​​ദ്യം പ​​രി​​ശീ​​ല​​നം ആ​​രം​​ഭി​​ച്ച ടീ​​മും സൂ​​പ്പ​​ർ കിം​​ഗ്സ് ആ​​യി​​രു​​ന്നു. 2019 ഐ​​സി​​സി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​നു ശേ​​ഷം ക്രി​​ക്ക​​റ്റ് ക​​ള​​ത്തി​​ൽ​​നി​​ന്ന് വി​​ട്ടു​​നി​​ൽ​​ക്കു​​ന്ന എം.​​എ​​സ്. ധോ​​ണി​​ പ​​രി​​ശീ​​ല​​നം പു​​ന​​രാ​​രം​​ഭി​​ച്ചി​​രു​​ന്നു. റാ​​ഞ്ചി​​യി​​ൽ​​നി​​ന്ന് ചെ​​ന്നൈ​​യി​​ലെ​​ത്തി​​യാ​​യി​​രു​​ന്നു ധോ​​ണി​യു​ടെ പ​​രി​​ശീ​​ല​​നം ആ​​രം​​ഭി​​ച്ച​​ത്.

ഐ​​പി​​എ​​ൽ ന​​ട​​ക്കു​​മെ​​ന്ന് ഉ​​റ​​പ്പാ​​യ​​തോ​​ടെ റെ​​യ്ന, പീ​​യൂ​​ഷ് ചൗ​​ള, ഋ​​ഷ​​ഭ് പ​​ന്ത് തു​​ട​​ങ്ങി​​യ താ​​ര​​ങ്ങ​​ൾ നെ​​റ്റ് പ​​രി​​ശീ​​ല​​നം ആ​​രം​​ഭി​​ച്ച​​തി​​ന്‍റെ ദൃ​​ശ്യ​​ങ്ങ​​ൾ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ പ​​ങ്കു​​വ​​ച്ചി​​രു​​ന്നു.

​​മൂ​​ന്ന് ടീം ക്യാന്പുകൾ...

യു​​എ​​ഇ​​യി​​ൽ ദു​​ബാ​​യ്, ഷാ​​ർ​​ജ, അ​​ബു​​ദാ​​ബി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് ടീ​​മു​​ക​​ൾ ക്യാ​​ന്പ് ചെ​​യ്യു​​ക. 38 വി​​ക്ക​​റ്റു​​ക​​ളു​​ള്ള ദു​​ബാ​​യി​​ലെ ഐ​​സി​​സി ക്രി​​ക്ക​​റ്റ് അ​​ക്കാ​​ദ​​മി ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ പ​​രി​​ശീ​​ല​​ന സൗ​​ക​​ര്യ​​ത്തി​​നു പേ​​രു​​കേ​​ട്ട​​താ​​ണ്. 51 ദി​​വ​​സ​​മാ​​യി ന​​ട​​ക്കു​​ന്ന 60 ഐ​​പി​​എ​​ൽ പോ​​രാ​​ട്ട​​ങ്ങ​​ളും ഈ ​​മൂ​​ന്ന് വേ​​ദി​​ക​​ളി​​ലാ​​ണ് അ​​ര​​ങ്ങേ​​റു​​ക.


ഇം​​ഗ്ലീ​​ഷ്, ഓ​​സീ​​സ് താ​​ര​​ങ്ങ​​ൾ വൈ​​കും

മും​​ബൈ: ഐ​​പി​​എ​​ൽ 13-ാം എ​​ഡി​​ഷ​​നി​​ൽ ഇം​​ഗ്ലീ​​ഷ്, ഓ​​സ്ട്രേ​​ലി​​യ​​ൻ താ​​ര​​ങ്ങ​​ൾ തു​​ട​​ക്കം മു​​ത​​ൽ ഉ​​ണ്ടാ​​കി​​ല്ലെ​​ന്ന് ഏ​​ക​​ദേ​​ശം ഉ​​റ​​പ്പാ​​യി. സെ​​പ്റ്റം​​ബ​​ർ നാ​​ലി​​ന് ആ​​രം​​ഭി​​ക്കു​​ന്ന ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ഇം​​ഗ്ല​​ണ്ട് പ​​ര്യ​​ട​​നം സെ​​പ്റ്റം​​ബ​​ർ 16നേ ​​അ​​വ​​സാ​​നി​​ക്കൂ. സെ​​പ്റ്റം​​ബ​​ർ 19നാ​​ണ് ഇ​​ത്ത​​വ​​ണ ഐ​​പി​​എ​​ൽ ആ​​രം​​ഭി​​ക്കു​​ക. മൂ​​ന്ന് വീ​​തം ട്വ​​ന്‍റി-20​​യും ഏ​​ക​​ദി​​ന​​വു​​മാ​​ണ് ഇം​​ഗ്ല​​ണ്ടും ഓ​​സ്ട്രേ​​ലി​​യ​​യും ക​​ളി​​ക്കു​​ക. അ​​വ​​സാ​​ന ഏ​​ക​​ദി​​നം സെ​​പ്റ്റം​​ബ​​ർ 16ന് ​​മാ​​ഞ്ച​​സ്റ്റ​​റി​​ലാ​​ണ്. ഐ​​പി​​എ​​ലി​​നു​​ള്ള ഇം​​ഗ്ലീ​​ഷ്, ഓ​​സീ​​സ് താ​​ര​​ങ്ങ​​ൾ തൊ​​ട്ട​​ടു​​ത്ത ദി​​വ​​സം​​ത​​ന്നെ ല​​ണ്ട​​നി​​ൽ​​നി​​ന്ന് ദു​​ബാ​​യ്ക്ക് തി​​രി​​ക്കു​​മെ​​ന്ന​​രീ​​തി​​യി​​ലാ​​ണ് പ്ലാ​​ൻ ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്.

ദു​​ബാ​​യി​​ൽ എ​​ത്തി​​യാ​​ലും കോ​​വി​​ഡ്-19 പ​​രി​​ശോ​​ധ​​ന​​യി​​ൽ നെ​​ഗ​​റ്റീ​​വാ​​യാ​​ൽ മാ​​ത്ര​​മേ മ​​ത്സ​​ര​​ത്തി​​നു​​ള്ള അ​​നു​​മ​​തി ന​​ൽ​​കൂ. 48-72 മ​​ണി​​ക്കൂ​​ർ​​വ​​രെ ഇ​​തി​​നാ​​യി വേ​​ണം. തു​​ട​​ർ​​ന്ന് താ​​ര​​ങ്ങ​​ൾ​​ക്കും ഫ്രാ​​ഞ്ചൈ​​സി​​ക​​ൾ​​ക്കും ബി​​സി​​സി​​ഐ​​യും ഐ​​പി​​എ​​ൽ 2020ഉം ​​സം​​യു​​ക്ത​​മാ​​യി ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന സാ​​ധാ​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന ന​​ട​​പ​​ടിക്ര​​മ​​ങ്ങ​​ൾ പാ​​ലി​​ക്കേ​​ണ്ട​​തു​​ണ്ട്. ഏ​​ഴ് മു​​ത​​ൽ 10 ദി​​വ​​സം​​വ​​രെ ഇ​​തി​​നെ​​ല്ലാ​​ത്തി​​നു​​മാ​​യി വേ​​ണ്ടി​​വ​​രും. ഫ​​ല​​ത്തി​​ൽ ഇം​​ഗ്ലീ​​ഷ്, ഓ​​സീ​​സ് താ​​ര​​ങ്ങ​​ൾ ഐ​​പി​​എ​​ലി​​ന്‍റെ ആ​​ദ്യ ആ​​ഴ്ച ഉ​​ണ്ടാ​​കി​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.