ബ്രോ​ഡി​ന് വ​ന്‍ കു​തി​പ്പ്
ബ്രോ​ഡി​ന് വ​ന്‍ കു​തി​പ്പ്
Wednesday, July 29, 2020 11:30 PM IST
ദു​ബാ​യ്: ടെ​സ്റ്റ് ബൗ​ള​ര്‍മാ​രു​ടെ റാ​ങ്കിം​ഗി​ല്‍ ഇം​ഗ്ല​ണ്ടി​ന്‍റെ സ്റ്റു​വ​ര്‍ട്ട് ബ്രോ​ഡി​ന് വ​ന്‍ കു​തി​പ്പ്്. ഐ​സി​സി​യു​ടെ പു​തി​യ പ​ട്ടി​ക​യി​ല്‍ ഇം​ഗ്ലീ​ഷ് പേ​സ​ര്‍ ഏ​ഴു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ലെ ത​ക​ര്‍പ്പ​ന്‍ പ്ര​ക​ട​ന​മാ​ണ് ബ്രോ​ഡി​ന് സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍കി​യ​ത്. മൂ​ന്നു മ​ത്സ​ര​പ​രമ്പ​ര​യി​ല്‍ അ​വ​സാ​ന ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് ബ്രോ​ഡ് 16 വി​ക്ക​റ്റു​ക​ളാ​ണ് വീ​ഴ്ത്തി​യ​ത്. അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ പ​ത്തു വി​ക്ക​റ്റു​ക​ളാ​ണ് താ​രം സ്വ​ന്ത​മാ​ക്കി​യ​ത്. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ 500 വി​ക്ക​റ്റ് ക​ട​ക്കു​ന്ന ഏ​ഴാ​മ​ത്തെ താ​ര​വു​മാ​യി. 2016നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ബ്രോ​ഡ് മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തു​ന്ന​ത്.


ബാ​റ്റിം​ഗി​ലും ബ്രോ​ഡ് ഏ​ഴു സ്ഥാ​നം മു​ന്നോ​ട്ടു​ക​യ​റി. ഓ​ള്‍റൗ​ണ്ട​ര്‍മാ​രു​ടെ പ​ട്ടി​ക​യി​ല്‍ മൂ​ന്നു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി​യ താ​രം 11-ാമതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.