മോ​ഹ​ന്‍ ബ​ഗാ​ന്‍ ഗ്ലോ​ബ​ലാ​യി!
മോ​ഹ​ന്‍ ബ​ഗാ​ന്‍ ഗ്ലോ​ബ​ലാ​യി!
Wednesday, July 29, 2020 11:30 PM IST
കോ​ല്‍ക്ക​ത്ത: ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​ന്‍റെ മു​ഖ​ങ്ങ​ളി​ലൊ​ന്നാ​യ പ്ര​സി​ദ്ധ​മാ​യ മോ​ഹ​ന്‍ ബ​ഗാ​ന്‍ ക്ല​ബ് ഇ​ന്ന​ലെ ആ​ഗോ​ള​ത​ല​ത്തി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. മോ​ഹ​ന്‍ ബ​ഗാ​ന്‍റെ പേ​ര് ന്യൂ​യോ​ര്‍ക്ക് ടൈം​സ് സ്‌​ക്വയ​റി​ലെ നാസ്ഡാക്കി​ന്‍റെ ബി​ല്‍ബോ​ര്‍ഡി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ഇ​ന്ത്യ​യി​ലെ ഒ​രു സ്‌​പോ​ര്‍ട്‌​സ് ക്ല​ബ്ബി​ന്‍റെ പേ​ര് ആ​ദ്യ​മാ​യാ​ണ് എ​ന്‍എ​എ​സ്ഡി​എ​ക്യു​വി​ന്‍റെ ബി​ല്‍ബോ​ര്‍ഡി​ല്‍ വ​രു​ന്ന​ത്.

എ​ല്ലാ വ​ര്‍ഷ​വും ജൂ​ലൈ 29ന് ​ആ​ഘോ​ഷി​ക്കു​ന്ന മോ​ഹ​ന്‍ ബ​ഗാ​ന്‍ ഡേ​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​വ​ണ ബി​ല്‍ബോ​ര്‍ഡി​ല്‍ ക്ല​ബ്ബി​ന്‍റെ പേ​രെ​ത്തി​യ​ത്. 1911ല്‍ ​ബ​ഗാ​ന്‍ ടീം ​ഐ​എ​ഫ്എ ഷീ​ല്‍ഡി​ല്‍ ബ്രി​ട്ട​ന്‍റെ ഈ​സ്റ്റ് യോ​ര്‍ക്‌ഷ​യ​ര്‍ റെ​ജി​മെ​ന്‍റി​നെ​തി​രെ നേ​ടി​യ 2-1ന്‍റെ ​ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ജ​യ​ത്തി​ന്‍റെ ഓ​ര്‍മ​യ്ക്കാ​യാ​ണ് എ​ല്ലാ വ​ര്‍ഷ​വും ഈ ​ദി​നം ആ​ച​രി​ക്കു​ന്ന​ത്. ഈ ​ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ബ്രി​ട്ടീ​ഷ് മേ​ധാ​വി​ത്വം ത​ക​ര്‍ത്ത ആ​ദ്യ ടീ​മും മോ​ഹ​ന്‍ ബ​ഗാ​നാ​യി​രു​ന്നു. ബ​ഗാ​ന്‍റെ ലോ​ഗോ​യും ക​ള​റും ബി​ല്‍ബോ​ര്‍ഡി​ലു​ണ്ടാ​യി​രു​ന്നു.


131 വ​ര്‍ഷ​ത്തെ ച​രി​ത്ര​മു​ള്ള 1889ല്‍ ​കോ​ല്‍ക്ക​ത്ത ആ​സ്ഥാ​ന​മാ​യു​ള്ള ക്ല​ബ്ബി​ന് ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ധാ​രാ​ളം ആ​രാ​ധ​കരു​ണ്ട്.

1911ലെ ​ജ​യം ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന് വ​ലി​യ ഊ​ര്‍ജ​മാ​ണ് പ​ക​ര്‍ന്ന​ത്. ഈ ​ജ​യ​ത്തി​ലൂ​ടെ ബ്രി​ട്ട​നെ തോ​ല്‍പ്പി​ക്കാ​മെ​ന്ന ബോ​ധ്യം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​നാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.