കോ​വി​ഡ് നെ​ഗ​റ്റീ​വ്: മു​ഹ​മ്മ​ദ് ആ​മി​ര്‍ പാ​ക് ടീ​മി​നൊ​പ്പം ചേ​രും
കോ​വി​ഡ് നെ​ഗ​റ്റീ​വ്:  മു​ഹ​മ്മ​ദ് ആ​മി​ര്‍ പാ​ക്  ടീ​മി​നൊ​പ്പം ചേ​രും
Thursday, July 30, 2020 10:37 PM IST
ല​ണ്ട​ന്‍: ര​ണ്ടു കോ​വി​ഡ് പ​രി​ശോ​ധ​ന​യും നെഗറ്റീവ് ആയ പേ​സ​ര്‍ മു​ഹ​മ്മ​ദ് ആ​മി​ര്‍ ഇം​ഗ്ല​ണ്ടി​ലു​ള്ള പാ​ക്കി​സ്ഥാ​ന്‍ ടീ​മി​നൊ​പ്പം ചേ​രും. ഇം​ഗ്ല​ണ്ടി​ലെ​ത്തി​യ ആ​മി​റി​നെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​ക്കി​യി​രു​ന്നു. താ​ര​ത്തി​ന് നി​ര്‍ബ​ന്ധി​ത ക്വാ​റ​ന്‍റൈ​ന്‍ സ​മ​യ​ത്ത് ന​ട​ത്തി​യ ര​ണ്ട് കോ​വി​ഡ് പ​രി​ശോ​ധ​നയി​ലും നെ​ഗ​റ്റീ​വ് ഫ​ല​മാ​ണ് ല​ഭി​ച്ച​ത്. പാ​ക്കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് ബോ​ര്‍ഡാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.


ജൂ​ലൈ 24നാ​ണ് താ​രം ലാ​ഹോ​റി​ല്‍നി​ന്ന് ഇം​ഗ്ല​ണ്ടി​ലേ​ക്കു യാ​ത്ര​തി​രി​ച്ച​ത്. യു​കെ സ​ര്‍ക്കാ​രി​ന്‍റെ നി​ര്‍ദേ​ശ​പ്ര​കാ​രം താ​ര​ത്തെ അ​ഞ്ച് ദി​വ​സം ഐ​സൊ​ലേ​ഷ​നിലാ​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്ന് പി​സി​ബി​ അ​റി​യി​ച്ചു.

പാ​ക്കി​സ്ഥാ​ന്‍ ടെ​സ്റ്റ് ടീ​മി​ല്‍ ഇ​ല്ലാ​ത്ത താ​രം ഇം​ഗ്ല​ണ്ടി​നെ​തി​രെ​യു​ള്ള മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ ട്വ​ന്‍റി 20 പ​ര​മ്പ​ര​യ്ക്കു​ള്ള ടീ​മി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.