ഐ​പി​എ​ല്‍ ഫൈ​ന​ല്‍ തീ​യ​തി മാ​റ്റി​യേ​ക്കും
Thursday, July 30, 2020 10:37 PM IST
മും​ബൈ: ഐ​പി​എ​ല്‍ 2020 ക്രി​ക്ക​റ്റി​ന്‍റെ ഫൈ​ന​ല്‍ തീ​യ​തി ന​വം​ബ​ര്‍ എ​ട്ടി​ല്‍നി​ന്ന് 10 ലേ​ക്കു മാ​റ്റി​യേ​ക്കും. തീ​യ​തി മാ​റ്റ​ത്തെ​ക്കു​റി​ച്ച് ഐ​പി​എ​ല്‍ ഗ​വേ​ണിം​ഗ് കൗ​ണ്‍സി​ല്‍ ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍.

ഈ ​വ​ര്‍ഷ​ത്തെ ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ആ​ഴ്ച പ​രി​ഗ​ണി​ച്ചാ​ണ് ഈ ​നീ​ക്ക​ത്തി​നു ഐ​പി​എ​ല്‍ മു​തി​രു​ന്ന​ത്. ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ആ​ഴ്ച​യെ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ സ്‌​പോ​ണ്‍സ​ര്‍മാ​ര്‍ക്ക് പ്ര​ത്യേ​കി​ച്ച് സം​പ്രേ​ഷ​ക​രാ​യ സ്റ്റാ​ര്‍ ഇ​ന്ത്യ​ക്ക് അ​വ​സ​രം ന​ല്‍കാ​നാ​ണ് തീ​യ​തി മാ​റ്റ​ത്തെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്ന്. ന​വം​ബ​ര്‍ 14നാ​ണ് ദീ​പാ​വ​ലി.


തീ​യ​തി മാ​റ്റ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​സാ​ന തീ​രു​മാ​നം ഈ ​ആ​ഴ്ച ന​ട​ക്കു​ന്ന ജ​ന​റ​ല്‍ ക​മ്മി​റ്റി​യി​ല്‍ ച​ര്‍ച്ച ചെ​യ്ത​ശേ​ഷ​മാ​കും തീ​രു​മാ​നി​ക്കു​ക. തീ​യ​തി മാ​റ്റു​ക​യാ​ണെ​ങ്കി​ല്‍ ഇ​ന്ത്യ​ന്‍ ടീം ​യു​എ​ഇ​യി​ല്‍നി​ന്ന് നേ​രി​ട്ട് ഓ​സ്‌​ട്രേ​ലി​യ​യി​ലേ​ക്കു പ​റ​ക്കും. സെ​പ്റ്റം​ബ​ര്‍ 19 മു​ത​ല്‍ ന​വം​ബ​ര്‍ 8 വ​രെ​ ഐ​പി​എ​ല്‍ ന​ട​ത്താ​മെ​ന്നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.