ആ​ന്‍ മേ​രി​ക്കു യുഎസ് സ്‌​കോ​ള​ര്‍ഷി​പ്പ്
ആ​ന്‍ മേ​രി​ക്കു യുഎസ് സ്‌​കോ​ള​ര്‍ഷി​പ്പ്
Thursday, July 30, 2020 10:37 PM IST
കോ​ട്ട​യം: ഇ​ന്ത്യ​യു​ടെ അ​ണ്ട​ര്‍ 16, അ​ണ്ട​ര്‍ 18 ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ താ​രം ആ​ന്‍ മേ​രി സ​ക്ക​റി​യാ​യ്ക്ക് അ​മേ​രി​ക്ക​യി​ലെ ലൈ​ഫ് പ്രി​പ്പ​റേ​റ്റ​റി അ​ക്കാ​ഡ​മി സ്‌​കോ​ള​ര്‍ഷി​പ്പ്. കാ​ന്‍സ​സ് സ്റ്റേ​റ്റ് ലൈ​ഫ് പ്രി​പ്പ​റേ​റ്റ​റി അ​ക്കാ​ഡ​മി​യു​ടെ സ്‌​കോ​ള​ര്‍ഷി​പ്പാ​ണ് ആ​ന്‍ മേ​രി​ക്കു ല​ഭി​ച്ച​ത്.

കേരളത്തിൽനിന്നു യു​എ​സി​ലേ​ക്കു സ്‌​കോ​ള​ര്‍ഷി​പ്പ് ല​ഭി​ക്കു​ന്ന ആ​ദ്യ വ​നി​താ കാ​യി​ക​താ​ര​മാ​ണ് ആ​ന്‍ മേ​രി. കോ​ട്ട​യം മൗ​ണ്ട് കാ​ര്‍മ​ല്‍ ഗേ​ള്‍സ് എ​ച്ച്എ​സ്എ​സ് വി​ദ്യാ​ര്‍ഥി​നി​യാ​ണ് ആ​ന്‍ മേ​രി. മു​ന്‍ ഇ​ന്ത്യ​ന്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ താ​ര​ങ്ങ​ളാ​യ സ​ക്ക​റി​യ തോ​മ​സി​ന്‍റെ​യും ജീ​ന സ​ക്ക​റി​യ​യു​ടെ മ​ക​ളാ​ണ് ആ​ന്‍ മേ​രി.

ആ​ന്‍ മേ​രി​ക്ക് അ​ക്കാ​ഡ​മി​യി​ല്‍ ജൂ​ണി​യ​ര്‍, സീ​നി​യ​ര്‍ ലെ​വ​ല്‍ ക്ലാ​സു​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കാ​നാ​കും. അ​തി​നു​ശേ​ഷം എ​ന്‍സി​എ​എ ഡി1 ​സ്‌​കോ​ള​ര്‍ഷി​പ്പി​നാ​യും ശ്ര​മി​ക്കാം. നാ​ഷ​ണ​ല്‍ കൊ​ളേ​ജി​യ​റ്റ് അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​ന്‍റെ (എ​ന്‍സി​എ​എ) നെ​ക്‌​സ്റ്റ് ജ​ന​റേ​ഷ​ന്‍ പ്രോ​ഗ്രാ​മി​നു ക്ഷ​ണം ല​ഭി​ച്ച നാ​ലു ഇ​ന്ത്യ​ന്‍ പെ​ണ്‍കു​ട്ടി​ക​ളി​ല്‍ ഒ​രാ​ളാ​ണ് ആ​ന്‍ മേ​രി.


ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച താ​രം ഫി​ബ ചാ​മ്പ്യ​ന്‍ഷി​പ്പ് ലെ​വ​ല്‍ ര​ണ്ടി​ന്‍റെ അ​ണ്ട​ര്‍ 17, അ​ണ്ട​ര്‍ 18 കി​രീ​ട​ങ്ങ​ള്‍ നേ​ടി​യി​ട്ടു​ണ്ട്. യൂ​ത്ത്, ജൂ​ണി​യ​ര്‍ ലെ​വ​ലി​ല്‍ കേ​ര​ള​ത്തെ ദേ​ശീ​യ ചാ​മ്പ്യ​ന്മാ​രാ​ക്കു​ന്ന​തി​ല്‍ ആ​ന്‍ മേ​രി വ​ലി​യ പ​ങ്കാ​ണ് വ​ഹി​ച്ച​ത്. ആ​റ​ടി ര​ണ്ടി​ഞ്ച് ഉ​യ​ര​ക്കാ​രി​യാ​യ ആ​ന്‍ മേ​രി ബാ​സ്‌​ക​റ്റ്‌​ബോ​ളി​ലെ ഓ​ള്‍റൗ​ണ്ട​റാ​ണ്. സ്‌​കോ​ര്‍ ചെ​യ്യു​ന്ന​തി​നൊ​പ്പം പ്ര​തി​രോ​ധ​ക്കാ​നു​ള്ള ക​ഴി​വു​മു​ണ്ട്. 2020 ഖേ​ലോ ഇ​ന്ത്യ യൂ​ത്ത് ഗെ​യിം​സി​ലും താ​രം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.