ട​യ​ര്‍ പ​ഞ്ച​റാ​യി​ട്ടും ഹാ​മി​ല്‍ട്ട​ൺ തോ​റ്റി​ല്ല
Tuesday, August 4, 2020 12:18 AM IST
ല​ണ്ട​ന്‍: ബ്രി​ട്ട​ണി​ലെ സി​ല്‍വ​സ്റ്റോ​ണി​ല്‍ ന​ട​ന്ന ബ്രി​ട്ടീ​ഷ് ഗ്രാ​ന്‍ പ്രീ​യി​ല്‍ ലോ​ക ചാ​മ്പ്യ​ന്‍ ലൂ​യി ഹാ​മി​ല്‍ട്ട​ൺ ജേ​താ​വാ​യി. അവ സാന ലാപ്പിൽ മൂ​ന്നു ട​യ​റി​ല്‍ ന​ട​ത്തി​യ കു​തി​പ്പി​ലാ​ണ് ഹാ​മി​ൽ​ട്ട​ൺ സി​ൽ​വ​ർ​സ്റ്റോ​ണി​ൽ ഏ​ഴാ​മ​ത്തെ കി​രീ​ട​മു​യ​ർ​ത്തി​യ​ത്. റേ​സി​ന്‍റെ തു​ട​ക്കം മു​ത​ല്‍ മു​ന്നി​ലാ​യി​രു​ന്ന ഹാ​മി​ല്‍ട്ട​ന് അ​വ​സാ​ന ലാ​പ്പി​ലാ​ണ് തി​രി​ച്ച​ടി​യേ​റ്റ​ത്. പ​ഞ്ച​റാ​യ ട​യ​റു​മാ​യാ​ണ് ബ്രി​ട്ടീ​ഷ്താ​രം റേ​സ് അ​വ​സാ​നി​പ്പി​ച്ച​ത്. അ​വ​സാ​ന ലാ​പ്പി​ലാ​ണ് താ​ര​ത്തി​ന്‍റെ വ​ണ്ടി​യു​ടെ മു​ന്നി​ലെ ഇ​ട​തു​വ​ശ​ത്തെ ട​യ​ര്‍ പ​ഞ്ച​റാ​യ​ത്. ക​രി​യ​റി​ലെ ഏ​റ്റ​വും നാ​ട​കീ​യ​മാ​യ നി​മി​ഷ​മെ​ന്നാ​ണ് ഹാ​മി​ല്‍ട്ട​ണ്‍ ഈ ​ജ​യ​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത്.

സി​ല്‍വ​ര്‍‌​സ്റ്റോ​ണി​ല്‍ ഹാ​മി​ല്‍ട്ട​ന്‍റെ ഏ​ഴാ​മ​ത്തെ ജ​യ​മാ​ണ്. ബ്രി​ട്ടീ​ഷ് ഗ്രാ​ന്‍ഡ് പ്രീ ​ഏ​റ്റ​വും കൂ​ടു​ത​ല്‍ നേ​ടി​യ​തി​ന്‍റെ റി​ക്കാ​ര്‍ഡും ഹാ​മി​ല്‍ട്ട​ണാ​ണ്. ജ​യ​ത്തോ​ടെ ഹാ​മി​ല്‍ട്ട​ണ്‍ സ​ഹ മേ​ഴ്‌​സി​ഡ​സ് താ​രം വാ​ല്‍ട്ടേ​രി ബോ​ട്ടാ​സു​മാ​യു​ള്ള പോ​യി​ന്‍റ് വ്യ​ത്യാ​സം 30 ആ​ക്കി ഉ​യ​ര്‍ത്തി. ബ്രി​ട്ടീ​ഷ് താ​ര​ത്തി​നു 88 പോ​യി​ന്‍റും ബോ​ട്ടാ​സി​നു 58 പോ​യി​ന്‍റു​മാ​ണു​ള്ള​ത്. ഹാ​മി​ല്‍ട്ട​ന്‍റെ 87-ാം കി​രീ​ട ജ​യ​മാ​ണ്. 91 ഗ്രാ​ന്‍പ്രീ കി​രീ​ട​ങ്ങ​ളു​ള്ള ഫോ​ര്‍മു​ല വ​ണ്‍ ഇ​തി​ഹാ​സം മൈ​ക്കി​ള്‍ ഷു​മാ​ക്ക​റാ​ണ് മു​ന്നി​ല്‍.


സി​ല്‍വ​ര്‍സ്‌​റ്റോ​ണി​ല്‍ സെ​ക്ക​ന്‍ഡു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ ബ്രി​ട്ടീ​ഷ് താ​രം റെ​ഡ്ബു​ള്ളി​ന്‍റെ മാ​ക്‌​സ് വെ​ഴ്‌​സ്ത​പ്പാ​നെ പി​ന്ത​ള്ളി​യാ​ണ് ഒ​ന്നാ​മ​തെ​ത്തി​യ​ത്. ഒ​രു ഘ​ട്ട​ത്തി​ല്‍ സ​ഹ​താ​രം ബൊ​ട്ടാ​സാ​ണു​മാ​യി​ട്ടാ​യി​രു​ന്നു ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം. എ​ന്നാ​ല്‍ ഇ​ട​യ്ക്കു​വ​ച്ച് കാ​റി​ന്‍റെ ട​യ​ര്‍ പ​ഞ്ച​റാ​യ​തോ​ടെ ബൊ​ട്ടാ​സ് പി​ന്നി​ലാ​യി​പ്പോ​യി. 11-ാമ​താ​യ​താ​ണ് താ​രം ഫി​നി​ഷ് ചെ​യ്ത​ത്. ഫെ​രാ​രി​യു​ടെ ചാ​ള്‍സ് ലെ​ക്ല​യ​ര്‍ മൂ​ന്നാ​മ​തെ​ത്തി. മു​ന്‍ ലോ​ക ചാ​മ്പ്യ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ വെ​റ്റ​ലി​നു പ​ത്താം സ്ഥാ​ന​ത്തെ​ത്താ​നേ സാ​ധി​ച്ചു​ള്ളൂ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.