2020 ഐ​​പി​​എ​​ൽ യു​​എ​​ഇ​​യി​​ൽ ന​​ട​​ത്താ​​ൻ കേ​​ന്ദ്രം അ​​നു​​മ​​തി ന​​ൽ​​കി​​: ബി​​സി​​സി​​ഐ
2020 ഐ​​പി​​എ​​ൽ  യു​​എ​​ഇ​​യി​​ൽ ന​​ട​​ത്താ​​ൻ  കേ​​ന്ദ്രം അ​​നു​​മ​​തി ന​​ൽ​​കി​​: ബി​​സി​​സി​​ഐ
Saturday, August 8, 2020 12:09 AM IST
മും​​ബൈ: കോ​​വി​​ഡ്-19 പ്ര​​തി​​സ​​ന്ധി​​യെ​​ത്തു​​ട​​ർ​​ന്ന് നീ​​ണ്ടു​​പോ​​യ ഈ ​​സീ​​സ​​ണ്‍ ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് യു​​എ​​ഇ​​യി​​ൽ​​വ​​ച്ച് ന​​ട​​ത്താ​​ൻ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ത​​ത്ത്വ​​ത്തി​​ൽ അ​​നു​​മ​​തി ന​​ൽ​​കി​​യ​​താ​​യി ബി​​സി​​സി​​ഐ. ഇ​​ന്ത്യ​​യി​​ൽ കോ​​വി​​ഡ് ഭീ​​ഷ​​ണി അ​​നി​​യ​​ന്ത്രി​​ത​​മാ​​യി ഉ​​യ​​രു​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് ഐ​​പി​​എ​​ൽ യു​​എ​​ഇ​​യി​​ലേ​​ക്ക് മാ​​റ്റു​​ന്ന​​തി​​നു ബി​​സി​​സി​​ഐ നീ​​ക്ക​​മാ​​രം​​ഭി​​ച്ച​​ത്. കേ​​ന്ദ്ര​​ത്തി​​ന്‍റെ അ​​നു​​മ​​തി​​കൂ​​ടി ല​​ഭി​​ച്ച​​തോ​​ടെ 2020 സീ​​സ​​ണ്‍ ഐ​​പി​​എ​​ൽ ക​​ട​​ൽ​​ക​​ട​​ക്കു​​മെ​​ന്ന് ഉ​​റ​​പ്പാ​​യി. വ​​രും​​ദി​​ന​​ങ്ങ​​ളി​​ൽ ഇ​​തു സം​​ബ​​ന്ധി​​ച്ച അ​​നു​​മ​​തി കേ​​ന്ദ്രം രേ​​ഖാ​​മൂ​​ലം ബി​​സി​​സി​​ഐ​​ക്ക് കൈ​​മാ​​റും.

കേ​​ന്ദ്രം പ​​ച്ച​​ക്കൊ​​ടി വീ​​ശി​​യ​​തോ​​ടെ എ​​ട്ടു ടീ​​മു​​ക​​ളും താ​​ര​​ങ്ങ​​ളെ ക്വാ​​റ​​ന്‍റൈ​​ൻ ചെ​​യ്യാ​​നു​​ള്ള ന​​ട​​പ​​ടി ആ​​രം​​ഭി​​ച്ചെ​​ന്നും ബി​​സി​​സി​​ഐ വ്യ​​ക്ത​​മാ​​ക്കി. ഈ ​​മാ​​സം 20 മു​​ത​​ൽ ടീ​​മു​​ക​​ൾ​​ക്ക് യു​​എ​​ഇ​​യി​​ലേ​​ക്ക് പ​​റ​​ക്കാ​​മെ​​ന്ന് ഐ​​പി​​എ​​ൽ ഗ​​വേ​​ണിം​​ഗ് കൗ​​ണ്‍​സി​​ൽ നേ​​ര​​ത്തേ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. സു​​ര​​ക്ഷ​​യു​​ടെ ഭാ​​ഗ​​മാ​​യി റി​​സോ​​ർ​​ട്ട് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ളാ​​ണ് ടീ​​മു​​ക​​ൾ യു​​എ​​ഇ​​യി​​ൽ അ​​ന്വേ​​ഷി​​ക്കു​​ന്ന​​ത്. മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് ടീ​​മി​​ലെ ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളെ ത​​ങ്ങ​​ളു​​ടെ ആ​​സ്ഥാ​​ന​​ത്ത് ക്വാ​​റ​​ന്‍റൈ​ൻ ചെ​​യ്തു. ചി​​ല ടീ​​മു​​ക​​ൾ താ​​ര​​ങ്ങ​​ളെ കോവി​​ഡ് പ​​രി​​ശോ​​ധ​​ന​​യ്ക്ക് വി​​ധേ​​യ​​രാ​​ക്കാ​​ൻ തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്.

കു​​ടും​​ബത്തെ കൂടെക്കൂട്ടുന്നില്ല

ഐ​​പി​​എ​​ലി​​നാ​​യി താ​​ര​​ങ്ങ​​ളു​​ടെ​​യും സ​​പ്പോ​​ർ​​ട്ട് സ്റ്റാ​​ഫി​​ന്‍റെ​​യും കു​​ടും​​ബ​​ത്തെ കൂ​​ടെ കൂ​​ട്ടാ​​മെ​​ന്ന് ബി​​സി​​സി​​ഐ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ലും ബ​​യോ സെ​​ക്യു​​ർ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ക​​ർ​​ശ​​ന​​മാ​​യി പാ​​ലി​​ക്കേ​​ണ്ട​​തി​​നാ​​ൽ മി​​ക്ക ടീ​​മു​​ക​​ളും കു​​ടും​​ബ​​ത്തെ കൂ​​ടെ​​ക്കൂ​​ട്ടു​​ന്ന​​തി​​നോ​​ട് വി​​മു​​ഖ​​ത കാ​​ണി​​ക്കു​​ന്ന​​താ​​യാ​​ണ് റി​​പ്പോ​​ർ​​ട്ട്. സ​​പ്പോ​​ർ​​ട്ട് സ്റ്റാ​​ഫും മെ​​ഡി​​ക്ക​​ൽ ടീ​​മും അ​​ട​​ക്കം ഓ​​രോ ടീ​​മി​​ലും അ​​റു​​പ​​തോ​​ളം പേ​​രു​​ണ്ടാ​​കു​​മെ​​ന്നാ​​ണ് സൂ​​ച​​ന.


ധോ​​ണി നെ​​റ്റ്സ് പരിശീലനം ആരംഭിച്ചു


യു​​എ​​ഇ​​യി​​ൽ സെ​​പ്റ്റം​​ബ​​ർ 19ന് ​​ആ​​രം​​ഭി​​ക്കു​​ന്ന ഐ​​പി​​എ​​ൽ 13-ാം എ​​ഡി​​ഷ​​നു​​ള്ള പ​​രി​​ശീ​​ല​​നം ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ് ക്യാ​​പ്റ്റ​​ൻ എം.​​എ​​സ്. ധോ​​ണി പു​​ന​​രാ​​രം​​ഭി​​ച്ചു. 2019 ലോ​​ക​​ക​​പ്പ് സെ​​മി​​ക്കു​​ശേ​​ഷം ധോ​​ണി ക്രി​​ക്ക​​റ്റ് ക​​ള​​ത്തി​​ൽ ഇ​​റ​​ങ്ങി​​യി​​ട്ടി​​ല്ല. റാ​​ഞ്ചി സ്റ്റേ​​ഡി​​യ​​ത്തി​​ലെ നെ​​റ്റ്സി​​ലാ​​ണ് ധോ​​ണി പ​​രി​​ശീ​​ല​​നം ന​​ട​​ത്തി​​യ​​ത്. യു​​എ​​ഇ​​യി​​ലേ​​ക്ക് ഈ ​​ആ​​ഴ്ച ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ് യാ​​ത്ര​​തി​​രി​​ക്കു​​മെ​​ന്ന് നേ​​ര​​ത്തേ പ്ര​​ഖ്യാ​​പി​​ക്ക​​പ്പെ​​ട്ടെ​​ങ്കി​​ലും 19നേ ​​അ​​തു​​ണ്ടാ​​കൂ. 20നു​​ശേ​​ഷ​​മേ ടീ​​മു​​ക​​ൾ യു​​എ​​ഇ​​യി​​ലേ​​ക്ക് തി​​രി​​ക്കാ​​വൂ എ​​ന്ന് ഐ​​പി​​എ​​ൽ ഗ​​വേ​​ണിം​​ഗ് കൗ​​ണ്‍​സി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത​​നു​​സ​​രി​​ച്ചാ​​ണി​​ത്. ദു​​ബാ​​യി​​ൽ ബു​​ർ​​ജ് ഖ​​ലീ​​ഫ​​യ്ക്ക് സ​​മീ​​പ​​മു​​ള്ള പ​​ഞ്ച ന​​ക്ഷ​​ത്ര ഹോ​​ട്ട​​ലി​​ലാ​​കും ചെ​​ന്നൈ ടീം ​​ക്യാ​​ന്പ് ചെ​​യ്യു​​ക എ​​ന്നാ​​ണ് സൂ​​ച​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.