2021ലെ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ഇ​​ന്ത്യ​​യി​​ൽ
2021ലെ   ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ്   ഇ​​ന്ത്യ​​യി​​ൽ
Saturday, August 8, 2020 11:51 PM IST
ദു​​ബാ​​യ്: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​ർ​​ക്ക് സ​​ന്തോ​​ഷ വാ​​ർ​​ത്ത. അ​​ടു​​ത്ത വ​​ർ​​ഷ​​ത്തെ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ഇ​​ന്ത്യ​​യി​​ൽ ന​​ട​​ക്കും. കോ​​വി​​ഡ്-19 മ​​ഹാ​​മാ​​രി​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഈ ​​വ​​ർ​​ഷം ഒ​​ക്ടോ​​ബ​​ർ-​​ന​​വം​​ബ​​റി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് മാ​​റ്റി​​വ​​ച്ച​​തോ​​ടെ 2021ൽ ​​ഇ​​ന്ത്യ ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കേ​​ണ്ടി​​യി​​രു​​ന്ന ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് 2022ലേ​​ക്ക് മാ​​റ്റി​​യ​​താ​​യി പ്ര​​ഖ്യാ​​പി​​ക്ക​​പ്പെ​​ട്ടി​​രു​​ന്നു.

ഈ ​​വ​​ർ​​ഷ​​ത്തെ ലോ​​ക​​ക​​പ്പ് മാ​​റ്റു​​ന്ന​​തോ​​ടെ അ​​ടു​​ത്ത വ​​ർ​​ഷം ഓ​​സ്ട്രേ​​ലി​​യ​​യ്ക്ക് അ​​വ​​സ​​രം ന​​ൽ​​കാ​​നാ​​യി​​രു​​ന്നു അ​​ത്. എ​​ന്നാ​​ൽ, 2021ൽ ​​ഇ​​ന്ത്യ​​യി​​ൽ​​ത്ത​​ന്നെ ലോ​​ക​​ക​​പ്പ് ന​​ട​​ത്താ​​നാ​​ണ് ഇ​​പ്പോ​​ഴ​​ത്തെ ധാ​​ര​​ണ. ഐ​​സി​​സി ഇ​​ക്കാ​​ര്യം ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി പ്ര​​ഖ്യാ​​പി​​ക്കു​​ക​​യും ചെ​​യ്തു. ഇ​​തോ​​ടെ ഈ ​​വ​​ർ​​ഷം മാ​​റ്റി​​വ​​യ്ക്ക​​പ്പെ​​ട്ട ഓ​​സ്ട്രേ​​ലി​​യ​​ൻ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് 2022ൽ ​​ന​​ട​​ക്കും.

2021, 2022 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ആ​​തി​​ഥേ​​യ​​ത്വംവ​​ച്ചു​​മാ​​റാ​​ൻ ബി​​സി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റ് സൗ​​ര​​വ് ഗാം​​ഗു​​ലി​​യും സെ​​ക്ര​​ട്ട​​റി ജ​​യ് ഷാ​​യും ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ മേ​​ധാ​​വി ഏ​​ൾ എ​​ഡിം​​ഗ്സുമാ​​യി ച​​ർ​​ച്ച ന​​ട​​ത്തി​​യി​​രു​​ന്നു. ഇ​​തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് ഈ ​​മാ​​റ്റം. അ​​ടു​​ത്ത വ​​ർ​​ഷം ഇ​​ന്ത്യ​​യി​​ൽ​​ത്ത​​ന്നെ ലോ​​ക​​ക​​പ്പ് ന​​ട​​ത്താ​​ൻ സാ​​ധി​​ച്ച​​ത് ഗാം​​ഗു​​ലി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ബി​​സി​​സി​​ഐ​​യു​​ടെ വി​​ജ​​യ​​മാ​​ണ്.


അ​​ടു​​ത്ത വ​​ർ​​ഷം ന്യൂ​​സി​​ല​​ൻ​​ഡി​​ൽ ന​​ട​​ക്കേ​​ണ്ട വ​​നി​​താ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് 2022ലേ​​ക്ക് മാ​​റ്റി​​യ​​താ​​യും ഐ​​സി​​സി ബോ​​ർ​​ഡ് യോ​​ഗം അ​​റി​​യി​​ച്ചു. 2023ൽ ​​ഇ​​ന്ത്യ​​യി​​ൽ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് അ​​ര​​ങ്ങേ​​റും. പു​​തി​​യ തീ​​രു​​മാ​​ന​​ത്തി​​ന്‍റെ ഫ​​ല​​മാ​​യി ട്വ​​ന്‍റി-20, ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പു​​ക​​ൾ​​ക്ക് ഇ​​ട​​യി​​ൽ ഇ​​ന്ത്യ​​ക്ക് ഒ​​രു വ​​ർ​​ഷ​​ത്തെ ഇ​​ട​​വേ​​ള ല​​ഭി​​ക്കും. 2021 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ ആ​​യി​​രു​​ന്നെ​​ങ്കി​​ൽ 2022, 23 വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ​​യി​​ൽ ട്വ​​ന്‍റി-20, ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പു​​ക​​ൾ അ​​ര​​ങ്ങേ​​റു​​മാ​​യി​​രു​​ന്നു.

ലോ​​ക​​ക​​പ്പ്, വേ​​ദി, മാ​​സം

2021 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ഇ​​ന്ത്യ ഒ​​ക്ടോ​​ബ​​ർ-​​ന​​വം​​ബ​​ർ
2022 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ഓ​​സ്ട്രേ​​ലി​​യ ഒ​​ക്ടോ​​ബ​​ർ-​​ന​​വം​​ബ​​ർ
2023 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ഇ​​ന്ത്യ ഒ​​ക്ടോ​​ബ​​ർ-​​ന​​വം​​ബ​​ർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.