ലെ​​വ​​ൻ x മെ​​സി
Monday, August 10, 2020 12:37 AM IST
മ്യൂ​​ണി​​ക്: ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ൾ ക്വാ​​ർ​​ട്ട​​റി​​ൽ സൂ​​പ്പ​​ർതാ​​ര പോ​​രാ​​ട്ട​​ത്തി​​ന് അ​​ര​​ങ്ങൊ​​രു​​ങ്ങി. ബാ​​ഴ്സ​​യും ബ​​യേ​​ണും നേ​​ർ​​ക്കു​​നേ​​ർ ഇ​​റ​​ങ്ങു​​ന്ന​​തോ​​ടെ മെ​​സി ലെ​​വ​​ൻ​​ഡോ​​വ്സ്കി പോ​​രാ​​ട്ടം ന​​ട​​ക്കും. ര​​ണ്ടാം പാ​​ദ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ലെ​​വ​​ൻ​​ഡോ​​വ്സ്കി​​യു​​ടെ ഇ​​ര​​ട്ട​​ഗോ​​ൾ മി​​ക​​വി​​ൽ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്ക് ഇം​​ഗ്ലീ​​ഷ് സം​​ഘ​​മാ​​യ ചെ​​ൽ​​സി​​യെ 4-1നു ​​കീ​​ഴ​​ട​​ക്കി. 19 (പെ​​ന​​ൽ​​റ്റി), 83 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു ലെ​​വ​​ൻ​​ഡോ​​വ്സ്കി​​യു​​ടെ ഗോ​​ൾ. ഇ​​വാ​​ൻ പെ​​രി​​സി​​ച്ച് (24), കോ​​റെ​​ന്‍റി​​ൻ ടോ​​ലി​​സൊ (76) എ​​ന്നി​​വ​​രും ബ​​യേ​​ണി​​നാ​​യി വ​​ല​​കു​​ലു​​ക്കി.


ആ​​ദ്യ പാ​​ദ​​ത്തി​​ൽ ചെ​​ൽ​​സി​​യു​​ടെ ത​​ട്ട​​ക​​ത്തി​​ൽ​​വ​​ച്ച് 3-0ന് ​​ബ​​യേ​​ണ്‍ ജ​​യി​​ച്ച​​പ്പോ​​ഴും ലെ​​വ​​ൻ​​ഡോ​​വ്സ്കി വ​​ല​​കു​​ലു​​ക്കി​​യി​​രു​​ന്നു. ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 7-1 ന്‍റെ ആ​ധി​കാ​രി​ക ജ​യ​ം ബ​യേ​ൺ നേ​ടി​.


52 ഗോൾ

ഈ ​​സീ​​സ​​ണി​​ൽ യൂ​​റോ​​പ്യ​​ൻ ടോ​​പ് ഫൈ​​വ് ലീ​​ഗി​​ൽ ഏ​​റ്റ​​വും അ​​ധി​​കം ഗോ​​ൾ നേ​​ടി​​യ താ​​രം ലെ​​വ​​ൻ​​ഡോ​​വ്സ്കി​​യാ​​ണ്, 52 ഗോൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.