ബാഴ്സലോണ താരത്തിനു കോവിഡ്, സീനിയർ ടീമിനു പ്രശ്നമില്ലെന്ന് ക്ലബ്
Thursday, August 13, 2020 12:19 AM IST
ബാ​​ഴ്സ​​ലോ​​ണ: യു​​വേ​​ഫ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​നൊ​​രു​​ങ്ങു​​ന്ന ബാ​​ഴ്സ​​ലോ​​ണ​​യ്ക്ക് ഇ​​രു​​ട്ട​​ടി​​യാ​​യി കോ​​വി​​ഡ്-19 പ​​രി​​ശോ​​ധ​​നാ ഫ​​ലം. ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ ഒ​​രു താ​​ര​​ത്തി​​ന് കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. പ്രീ ​​സീ​​സ​​ണ്‍ ട്രെ​​യി​​നിം​​ഗി​​നാ​​യി റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത താ​​ര​​ങ്ങ​​ളി​​ൽ ഒ​​രാ​​ൾ​​ക്കാ​​ണ് കോ​​വി​​ഡ്. എ​​ന്നാ​​ൽ, താ​​ര​​ത്തി​​ന്‍റെ പേ​​ര് ക്ല​​ബ് പു​​റ​​ത്തു​​വി​​ട്ടി​​ട്ടി​​ല്ല. ഒ​​ന്പ​​ത് താ​​ര​​ങ്ങ​​ളാ​​ണ് പ്രീ ​​സീ​​സ​​ണ്‍ ട്രെ​​യി​​നിം​​ഗി​​നാ​​യി റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത​​ത്.

ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​നാ​​യി പോ​​ർ​​ച്ചു​​ഗ​​ലി​​ലെ ലി​​സ്ബ​​ണി​​ലേ​​ക്കു​​പോ​​കു​​ന്ന ഒ​​ന്നാം നി​​ര ക​​ളി​​ക്കാ​​രു​​മാ​​യി കോ​​വി​​ഡ് ബാ​​ധി​​ച്ച താ​​ര​​ത്തി​​ന് സ​​ന്പ​​ർ​​ക്കം ഇ​​ല്ലെ​​ന്നും ആ​​ശ​​ങ്ക​​പ്പെ​​ടേ​​ണ്ടെ​​ന്നും ക്ല​​ബ് വ്യ​​ക്ത​​മാ​​ക്കി. കോ​​വി​​ഡ് ഭീ​​ഷ​​ണി​​യെ​​ത്തു​​ട​​ർ​​ന്ന് ശ​​ക്ത​​മാ​​യ മു​​ൻ​​ക​​രു​​ത​​ലു​​ക​​ളോ​​ടെ​​യാ​​ണ് ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് നോ​​ക്കൗ​​ട്ട് ന​​ട​​ത്തു​​ന്ന​​ത്.


ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ക്വാ​​ർ​​ട്ട​​റി​​നു മു​​ൻ​​പ് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ അ​​ത്‌​ല​​റ്റി​​കോ മാ​​ഡ്രി​​ഡി​​ന്‍റെ ര​​ണ്ട് താ​​ര​​ങ്ങ​​ൾ​​ക്ക് കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചി​​രു​​ന്നു. അ​​ത്‌​ല​​റ്റി​​ക്കോ ഇ​​ന്ന് ലൈ​​പ്സി​​ഗി​​നെ​​തി​​രേ ഇ​​റ​​ങ്ങും. ബാ​​ഴ്സ​​യു​​ടെ മ​​ത്സ​​രം നാ​​ളെ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​നെ​​തി​​രേ​​യാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.