ധോ​​​​​ണി എ​​​​​ത്തും, ജ​​​​​ഡേ​​​​​ജ വരി​​​​​ല്ല
Friday, August 14, 2020 12:14 AM IST
ചെ​​​​​ന്നൈ: ഐ​​​​​പി​​​​​എ​​​​​ൽ 13-ാം സീ​​​​​സ​​​​​ണി​​​​​നു മു​​​​​ന്നോ​​​​​ടി​​​​​യാ​​​​​യി ചെ​​​​​ന്നൈ സൂ​​​​​പ്പ​​​​​ർ കിം​​​​​ഗ്സ് നാ​​​​​യ​​​​​ക​​​​​ൻ എം.​​​​​എ​​​​​സ്. ധോ​​​​​ണി ചെ​​​​​ന്നൈ ചെ​​​​​പ്പോ​​​​​ക്ക് സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽ പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​ത്തി​​​​​നി​​​​​റ​​​​​ങ്ങും. ചെ​​​​​ന്നൈ​​​​​യി​​​​​ലേ​​ക്കു യാ​​​​​ത്ര​​​​​ തി​​​​​രി​​​​​ക്കു​​ന്ന​​തി​​നു മു​​​​​ന്നോ​​​​​ടി​​​​​യാ​​​​​യു​​​​​ള്ള കോ​​​​​വി​​​​​ഡ്-19 പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യി​​​​​ൽ നെ​​​​​ഗ​​​​​റ്റീ​​​​​വാ​​​​​യ​​​​​തോ​​​​​ടെ​​​​​യാ​​​​​ണി​​​​​ത്. 16 മു​​​​​ത​​​​​ൽ 20 വ​​​​​രെ​​​​​യാ​​​​​ണു ക്യാ​​​​​ന്പ്. ഈ ​​​​​മാ​​​​​സം 21നു ​​​​​ചെ​​​​​ന്നൈ സൂ​​​​​പ്പ​​​​​ർ കിം​​​​​ഗ്സ് യു​​​​​എ​​​​​ഇ​​​​​യി​​​​​ലേ​​ക്കു തി​​​​​രി​​​​​ക്കു​​​​​മെ​​​​​ന്നാ​​ണു വി​​​​​വ​​​​​രം. സെ​​​​​പ്റ്റം​​​​​ബ​​​​​ർ 19 മു​​​​​ത​​​​​ൽ യു​​​​​എ​​​​​ഇ​​​​​യി​​​​​ലാ​​​​​ണ് ഐ​​​​​പി​​​​​എ​​​​​ൽ.


അ​​​​​തേ​​​​​സ​​​​​മ​​​​​യം, കു​​​​​ടും​​​​​ബ​​​​​പ​​​​​ര​​​​​മാ​​​​​യ കാ​​​​​ര്യ​​​​​ങ്ങ​​​​​ളു​​​​​ള്ള​​​​​തി​​​​​നാ​​​​​ൽ ഓ​​​​​ൾ​​​​​റൗ​​​​​ണ്ട​​​​​ർ ര​​​​​വീ​​​​​ന്ദ്ര ജ​​​​​ഡേ​​​​​ജ ചെ​​​​​പ്പോ​​​​​ക്കി​​​​​ലെ ടീം ​​​​​ക്യാ​​​​​ന്പി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കി​​​​​ല്ല. ടീം ​​​​​പു​​​​​റ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​തി​​​​​നു മു​​ന്പു ജ​​​​​ഡേ​​​​​ജ​​​​​യും ഒ​​​​​പ്പം ചേ​​​​​രും. ബൗ​​​​​ളിം​​​​​ഗ് പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ ബാ​​​​​ലാ​​​​​ജി​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലാ​​​​​ണു ചെ​​​​​പ്പോ​​​​​ക്കി​​​​​ലെ പ​​​​​രി​​​​​ശീ​​​​​ല​​​​​നം. മു​​​​​ഖ്യപ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ സ്റ്റീ​​​​​ഫ​​​​​ൻ ഫ്ളെ​​​​​മിം​​​​​ഗും സ​​​​​ഹ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ മൈ​​​​​ക്ക് ഹ​​​​​സി​​​​​യും ഓ​​​​​ഗ​​​​​സ്റ്റ് 22ന് ​​​​​ദു​​​​​ബാ​​​​​യി​​​​​ലെ​​​​​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.