അ​​മേ​​രി​​ക്ക ടു ​​ഐ​​പി​​എ​​ൽ!
അ​​മേ​​രി​​ക്ക ടു ​​ഐ​​പി​​എ​​ൽ!
Sunday, September 13, 2020 12:10 AM IST
ദു​​ബാ​​യ്/​​മും​​ബൈ: ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യി ഇ​​ത്ത​​വ​​ണ​​ത്തെ ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ ഒ​​രു അ​​മേ​​രി​​ക്ക​​ൻ താ​​രം ക​​ളി​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത തെ​​ളി​​ഞ്ഞു. പാ​​ക്കി​​സ്ഥാ​​നി​​ൽ ജ​​നി​​ച്ച അ​​മേ​​രി​​ക്ക​​ൻ പേ​​സ​​റാ​​യ അ​​ലി ഖാ​​ൻ എ​​ന്ന ഇ​​രു​​പ​​ത്തൊ​​ന്പ​​തു​​കാ​​ര​​ൻ ഐ​​പി​​എ​​ൽ ടീ​​മാ​​യ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സു​​മാ​​യി ക​​രാ​​റി​​ലാ​​യ​​താ​​യി റി​​പ്പോ​​ർ​​ട്ട്.

ക​​ഴി​​ഞ്ഞ ദി​​വ​​സം സ​​മാ​​പി​​ച്ച ക​​രീ​​ബി​​യ​​ൻ പ്രീ​​മി​​യ​​ർ ലീ​​ഗ് ട്വ​​ന്‍റി-20​​യി​​ൽ കി​​രീ​​ടം നേ​​ടി​​യ ട്രി​​ൻ​​ബാ​​ഗൊ നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന്‍റെ താ​​ര​​മാ​​യി​​രു​​ന്നു അ​​ലി. ക​​രീ​​ബി​​യ​​ൻ പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ തോ​​ൽ​​വി അ​​റി​​യാ​​തെ കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ ട്രി​​ൻ​​ബാ​​ഗൊ​​യ്ക്കാ​​യി എ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് എ​​ട്ട് വി​​ക്ക​​റ്റ് അ​​ലി സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.


കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സ് ടീം ​​അം​​ഗ​​മാ​​യി​​രു​​ന്ന ഇം​​ഗ്ലീ​​ഷ് താ​​രം ഹാ​​രി ഗേ​​ർ​​ണി​​ക്ക് പ​​ക​​ര​​മാ​​യാ​​ണ് അ​​ലി ഖാ​​ൻ ടീ​​മി​​ലെ​​ത്തു​​ക. പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് ഗേ​​ർ​​ണി പി​ന്മാ​​റു​​ക​​യാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ലും അ​​ലി ഖാ​​നെ ടീ​​മി​​ലെ​​ത്തി​​ക്കാ​​ൻ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സ് പ​​ദ്ധ​​തി​​ക​​ൾ ഇ​​ട്ടി​​രു​​ന്നു​​വെ​​ങ്കി​​ലും അ​​തു സാ​​ധി​​ച്ചി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.