സ​​കു​​ടും​​ബം പൊ​​ള്ളാ​​ർ​​ഡ്
സ​​കു​​ടും​​ബം പൊ​​ള്ളാ​​ർ​​ഡ്
Sunday, September 13, 2020 12:10 AM IST
അ​​ബു​​ദാ​​ബി: ക​​രീ​​ബി​​യ​​ൻ പ്രീ​​മി​​യ​​ർ ലീ​​ഗ് ട്വ​​ന്‍റി-20​​യു​​ടെ തി​​ര​​ക്ക് അ​​വ​​സാ​​നി​​ച്ച് കി​​റോ​​ണ്‍ പൊ​​ള്ളാ​​ർ​​ഡ് അ​​ട​​ക്ക​​മു​​ള്ള വി​​ൻ​​ഡീ​​സ് താ​​ര​​ങ്ങ​​ൾ ഐ​​പി​​എ​​ലി​​നാ​​യി യു​​എ​​ഇ​​യി​​ൽ എ​​ത്തി. സി​​പി​​എ​​ൽ 2020 സീ​​സ​​ണ്‍ അ​​വ​​സാ​​നി​​ച്ച​​തോ​​ടെ അ​​വി​​ടെ വി​​വി​​ധ ടീ​​മു​​ക​​ൾ​​ക്കാ​​യി ക​​ളി​​ച്ചി​​രു​​ന്ന ഐ​​പി​​എ​​ലി​​ന്‍റെ ഭാ​​ഗ​​മാ​​യ മ​​റ്റു ക​​ളി​​ക്കാ​​രും യു​​എ​​ഇ​​യി​​ൽ പ​​റ​​ന്നി​​റ​​ങ്ങി. യു​​എ​​ഇ ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന 13-ാം എ​​ഡി​​ഷ​​ൻ ഐ​​പി​​എ​​ൽ പോ​​രാ​​ട്ടം തു​​ട​​ങ്ങാ​​ൻ ഇ​​നി ആ​​റ് ദി​​ന​​ങ്ങ​​ൾ മാ​​ത്ര​​മേ ശേ​​ഷി​​ക്കു​​ന്നു​​ള്ളൂ.

മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​നാ​​യി ക​​ളി​​ക്കു​​ന്ന പൊ​​ള്ളാ​​ർ​​ഡ് സ​​കു​​ടും​​ബം അ​​ബു​​ദാ​​ബി​​യി​​ൽ എ​​ത്തി​​യ​​തി​​ന്‍റെ ചി​​ത്രം ടീം ​​ത​​ങ്ങ​​ളു​​ടെ ഒൗ​​ദ്യോ​​ഗി​​ക ട്വി​​റ്റ​​റി​​ൽ പ​​ങ്കു​​വ​​ച്ചു. പൊ​​ള്ളാ​​ർ​​ഡി​​നൊ​​പ്പം വി​​ൻ​​ഡീ​​സ് താ​​രം ഷെ​​ർ​​ഫാ​​ൻ റൂ​​ത​​ർ​​ഫോ​​ർ​​ഡും അ​​ബു​​ദാ​​ബി​​യി​​ൽ വി​​മാ​​ന​​മി​​റ​​ങ്ങി. പേ​​സ​​റാ​​യ റൂ​​ത​​ർ​​ഫോ​​ർ​​ഡി​​നെ ര​​ണ്ടു കോ​​ടി രൂ​​പ​​യ്ക്കാ​​ണ് മും​​ബൈ ഈ ​​സീ​​സ​​ണി​​ൽ ടീ​​മി​​ലെ​​ത്തി​​ച്ച​​ത്. സി​​പി​​എ​​ലി​​ൽ ഗ​​യാ​​ന വാ​​രി​​യേ​​ഴ്സി​​നൊ​​പ്പ​​മാ​​യി​​രു​​ന്നു ഈ ​​ഇ​​രു​​പ​​ത്തി​​ര​​ണ്ടു​​കാ​​ര​​ൻ.


സി​​പി​​എ​​ലി​​ൽ പൊ​​ള്ളാ​​ർ​​ഡി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ട്രി​​ൻ​​ബാ​​ഗൊ നൈ​​റ്റ് റൈ​​ഡേ​​ഴ്സ് കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി. 207 റ​​ണ്‍​സും എ​​ട്ട് വി​​ക്ക​​റ്റും സ്വ​​ന്ത​​മാ​​ക്കി​​യ പൊ​​ള്ളാ​​ർ​​ഡ് ആ​​യി​​രു​​ന്നു ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ താ​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.