ലെ​​വി​​ൻ ട്രി​​ക്ക്, റോ​​ഡ്രി​​ഗ​​സ് ഗോ​​ൾ
Sunday, September 20, 2020 12:05 AM IST
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ എ​​വ​​ർ​​ട്ട​​ണി​​ന് തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ജ​​യം. റ​​യ​​ൽ മാ​​ഡ്രി​​ഡി​​ൽ​​നി​​ന്ന് ഈ ​​സീ​​സ​​ണി​​ൽ എ​​വ​​ർ​​ട്ട​​ണി​​ൽ എ​​ത്തി​​യ ഹ​​മേ​​ഷ് റോ​​ഡ്രി​​ഗ​​സ് ഒ​​രു ഗോ​​ൾ നേ​​ടു​​ക​​യും (45-ാം മി​​നി​​റ്റ്) ഒ​​രു ഗോ​​ളി​​നു വ​​ഴി​​യൊ​​രു​​ക്കു​​ക​​യും ചെ​​യ്തു. ഡൊ​​മി​​നി​​ക് ലെ​​വി​​ൻ ഹാ​​ട്രി​​ക്ക് (31, 62, 66) നേ​​ടി​​യ മ​​ത്സ​​ര​​ത്തി​​ൽ എ​​വ​​ർ​​ട്ട​​ണ്‍ 5-2ന് ​​വെ​​സ്റ്റ് ബ്രോ​​മി​​നെ കീ​​ഴ​​ട​​ക്കി.


ഒ​​രു ഗോ​​ളി​​നു പി​​ന്നി​​ൽ​​നി​​ന്ന​​ശേ​​ഷ​​മാ​​യി​​രു​​ന്നു കാ​​ർ​​ലോ ആ​​ൻ​​സി​​ലോ​​ട്ടി​​യു​​ടെ എ​​വ​​ർ​​ട്ട​​ണി​​ന്‍റെ ജ​​യം. 2012-13 സീ​​സ​​ണി​​നു​​ശേ​​ഷം ഇ​​താ​​ദ്യ​​മാ​​യാ​​ണ് എ​​വ​​ർ​​ട്ട​​ണ്‍ ലീ​​ഗി​​ൽ ത​​ങ്ങ​​ളു​​ടെ ആ​​ദ്യ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളും ജ​​യി​​ക്കു​​ന്ന​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.