സൂപ്പർ ഡൽഹി
സൂപ്പർ ഡൽഹി
Monday, September 21, 2020 12:26 AM IST
ദു​​​​ബാ​​​​യ്: സൂ​പ്പ​ർ ഓ​വ​റി​ലേ​ക്ക് നീ​ണ്ട ആ​വേ​ശോ​ജ്വ​ല പോ​രാ​ട്ട​ത്തി​ൽ പ​ഞ്ചാ​ബ് കിം​ഗ്സ് ഇ​ല​വ​ണി​നെ​തി​രേ ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​നു ജ​യം. സൂ​പ്പ​ർ ഓ​വ​റി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത പ​ഞ്ചാ​ബി​ന് മൂ​ന്ന് പ​ന്തി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ര​ണ്ട് റ​ൺ​സ് മാ​ത്ര​മേ എ​ടു​ക്കാ​ൻ സാ​ധി​ച്ചു​ള്ളൂ. ക​ഗി​സൊ റ​ബാ​ഡ​യാ​യി​രു​ന്നു ഡ​ൽ​ഹി​ക്കാ​യി സൂ​പ്പ​ർ ഓ​വ​ർ എ​റി​ഞ്ഞ​ത്. സൂ​പ്പ​ർ ഓ​വ​റി​ൽ മൂ​ന്ന് റ​ൺ​സ് ജ​യി​ക്കാ​ൻ വേ​ണ്ടി​യി​രു​ന്ന ഡ​ൽ​ഹി ര​ണ്ട് പ​ന്തി​ൽ ല​ക്ഷ്യം​ക​ണ്ടു.

നിശ്ചിത ഓവറിൽ ജ​യ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്ന പ​ഞ്ചാ​ബി​നെ 20-ാം ഓ​വ​റി​ലെ വി​ക്ക​റ്റു​ക​ളി​ലൂ​ടെ ഡ​ൽ​ഹി സ​മ​നി​ല​യി​ൽ ത​ള​യ്ക്കു​ക​യാ​യി​രു​ന്നു. 60 പ​ന്തി​ൽ ഏ​ഴ് ഫോ​റും നാ​ല് സി​ക്സും അ​ട​ക്കം 89 റ​ൺ​സ് എ​ടു​ത്ത മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ പു​റ​ത്താ​യ​തോ​ടെ​യാ​ണ് പ​ഞ്ചാ​ബ് സ​മ​നി​ല​യി​ൽ കു​ടു​ങ്ങി​യ​ത്. അ​വ​സാ​ന പ​ന്തി​ൽ ഒ​രു റ​ൺ ജ​യി​ക്കാ​ൻ വേ​ണ്ട​പ്പോ​ൾ ക്രി​സ് ജോ​ർ​ദാ​നെ​യും കിം​ഗ്സ് ഇ​ല​വ​ണി​നു ന​ഷ്ട‌​പ്പെ​ട്ടു. ര​ണ്ട് വി​ക്ക​റ്റും സ്റ്റോ​യി​നി​സ് ആ​യി​രു​ന്നു വീ​ഴ്ത്തി​യ​ത്.

സ്കോ​ർ: ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സ് 20 ഓ​വ​റി​ൽ എ​ട്ടി​ന് 157. പ​ഞ്ചാ​ബ് കിം​ഗ്സ് ഇ​ല​വ​ൺ 20 ഓ​വ​റി​ൽ എ​ട്ടി​ന് 157. സ്റ്റോ​യി​നി​സി​ന്‍റെ (21 പ​ന്തി​ൽ ഏ​ഴ് ഫോ​റും മൂ​ന്ന് സി​ക്സും അ​ട​ക്കം 53) ഇ​ന്നിം​ഗ്സ് ആ​ണ് പ​ഞ്ചാ​ബി​നെ 157ൽ ​എ​ത്തി​ച്ച​ത്. അ​​​​വ​​​​സാ​​​​ന മൂ​​​​ന്ന് ഓ​​​​വ​​​​റി​​​​ൽ 57 റ​​​​ണ്‍​സാ​​​​ണ് ക്യാ​​​​പ്പി​​​​റ്റ​​​​ൽ​​​​സ് അ​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്. ക്രി​​​​സ് ജോ​​​​ർ​​​​ദാ​​​​ൻ എ​​​​റി​​​​ഞ്ഞ അ​​​​വ​​​​സാ​​​​ന ഓ​​​​വ​​​​റി​​​​ൽ മാ​​​​ത്രം 30 റ​​​​ണ്‍​സ് പി​​​​റ​​​​ന്നു. 17 ഓ​​​​വ​​​​ർ പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​പ്പോ​​​​ൾ ഏ​​​​ഴ് പ​​​​ന്തി​​​​ൽ നാ​​​​ല് റ​​​​ണ്‍​സു​​​​മാ​​​​യി​​​​നി​​​​ന്ന സ്റ്റോ​​​​യി​​​​നി​​​​സ് അ​​​​വ​​​​സാ​​​​ന മൂ​​​​ന്ന് ഓ​​​​വ​​​​റു​​​​ക​​​​ളി​​​​ലാ​​​​യി നേ​​​​രി​​​​ട്ട 14 പ​​​​ന്തി​​​​ൽ​​​​നി​​​​ന്ന് 49 റ​​​​ണ്‍​സ് അ​​​​ടി​​​​ച്ചു​​​​കൂ​​​​ട്ടി​​​​. ഹ​​​​ൾ​​​​ക്ക് എ​​​​ന്ന വി​​​​ശേ​​​​ഷ​​​​ണം ശ​​​​രി​​​​വ​​​​യ്ക്കു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു സ്റ്റോ​​​​യി​​​​നി​​​​സി​​​​ന്‍റെ വെ​​​​ടി​​​​ക്കെ​​​​ട്ട്.


നാ​​​​ല് ഓ​​​​വ​​​​റി​​​​ൽ മൂ​​​​ന്ന് വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ 13 റ​​​​ണ്‍​സ് എ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ക്യാ​​​​പ്പി​​​​റ്റ​​​​ൽ​​​​സ്. നാ​​​​ലാം വി​​​​ക്ക​​​​റ്റി​​​​ൽ ക്യാ​​​​പ്റ്റ​​​​ൻ ശ്രേ​​​​യ​​​​സ് അ​​​​യ്യ​​​​റും (32 പ​​​​ന്തി​​​​ൽ 39), ഋ​​​​ഷ​​​​ഭ് പ​​​​ന്തും (29 പ​​​​ന്തി​​​​ൽ 31) ചേ​​​​ർ​​​​ന്ന് 73 റ​​​​ണ്‍​സ് കൂ​​​​ട്ടു​​​​കെ​​​​ട്ടു​​​​ണ്ടാ​​​​ക്കി. ശ്രേ​​​​യ​​​​സി​​​​നെ​​​​യും ഷ​​​​മി പു​​​​റ​​​​ത്താ​​​​ക്കി​​​​യ​​​​തോ​​​​ടെ ക്യാ​​​​പ്പി​​​​റ്റ​​​​ൽ​​​​സ് 14.1 ഓ​​​​വ​​​​റി​​​​ൽ അ​​​​ഞ്ചി​​​​ന് 87. പ​​​​ഞ്ചാ​​​​ബ് ബൗ​​​​ളിം​​​​ഗ് നി​​​​ര​​​​യി​​​​ൽ മു​​​​ഹ​​​​മ്മ​​​​ദ് ഷ​​​​മി (4-0-15-3), പ​​​​ത്തൊ​​​​ന്പ​​​​തു​​​​കാ​​​​ര​​​​നാ​​​​യ അ​​​​ര​​​​ങ്ങേ​​​​റ്റ​​​​ക്കാ​​​​ര​​​​ൻ ര​​​​വി ബി​​​​ഷ്ണോ​​​​യ് (4-0-22-1), വി​​​​ൻ​​​​ഡീ​​​​സ് പേ​​​​സ​​​​ർ ഷെ​​​​ൽ​​​​ഡ​​​​ണ്‍ കോ​​​​ട്രെ​​​​ൽ (4-0-24-2) എ​​​​ന്നി​​​​വ​​​​ർ റ​​​​ണ്‍ വ​​​​ഴ​​​​ങ്ങു​​​​ന്ന​​​​തി​​​​ൽ പി​​​​ശു​​​​ക്ക് കാ​​​​ണി​​​​ച്ചു.

4.2 ഓ​​​​വ​​​​റി​​​​ൽ വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​പ്പെ​​​​ടാ​​​​തെ 30 റ​​​​ണ്‍​സ് എ​​​​ന്ന നി​​​​ല​​​​യി​​​​ൽ​​​​നി​​​​ന്ന് 6.3 ഓ​​​​വ​​​​റി​​​​ൽ നാ​​​​ലി​​​​ന് 35ലേ​​​​ക്ക് കൂ​​​​പ്പു​​​​കു​​​​ത്തിയ പഞ്ചാബിനെ മായങ്ക് ഒറ്റയ്ക്ക് തോളിലേറ്റുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.