വി​ൻ​സെ​ന്‍റ് ഗോ​മ​സ് ഫ്രം ​സ്പെ​യി​ൻ
വി​ൻ​സെ​ന്‍റ്  ഗോ​മ​സ്  ഫ്രം ​സ്പെ​യി​ൻ
Thursday, September 24, 2020 12:27 AM IST
കൊ​​​ച്ചി: സ്പാ​​​നി​​​ഷ് ഡി​​​ഫ​​​ൻ​​​സീ​​​വ് മി​​​ഡ്ഫീ​​​ൽ​​​ഡ​​​ർ വി​​​ൻ​​​സെ​​​ന്‍റ് ഗോ​​​മ​​​സി​​​നെ ടീ​​​മി​​​ലെ​​​ത്തി​​​ച്ച് കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ്. സ്പാ​​​നി​​​ഷ് ക്ല​​​ബ്ബായ ഡി​​​പോ​​​ർ​​​ടി​​​വോ ലാ ​​​കൊ​​​രൂ​​​ണ​​​യി​​​ൽ നി​​​ന്നാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് വ​​​രു​​​ന്ന​​​ത്. വ​​​രും സീ​​​സ​​​ണി​​​ൽ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ നാ​​​യ​​​ക​​​നാ​​​യി​​​ട്ടും ഗോ​​​മ​​​സി​​​നെ പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നാ​​​ണ് അ​​​റി​​​യു​​​ന്ന​​​ത്. 2010 ൽ ​​​ലാ​​​സ് പ​​​ൽ​​​മാ​​​സി​​​നാ​​​യി അ​​​ര​​​ങ്ങേ​​​റി​​​യ ഗോ​​​മ​​​സ് അ​​​വി‌​​​ടെ എ​​​ട്ടു​​​വ​​​ർ​​​ഷ​​​ത്തോ​​​ളം ക​​​ളി​​​ച്ചു. സ്പാ​​​നി​​​ഷ് ഭീ​​​മ​​​ന്മാ​​​രാ​​​യ ബാ​​​ഴ്‌​​​സ​​​ലോ​​​ണ​​​യ്ക്കും റ​​​യ​​​ൽ മാ​​​ഡ്രി​​​ഡി​​​നു​​​മെ​​​തി​​​രേ ടീ​​​മി​​​നെ ന​​​യി​​​ച്ചി​​​ട്ടു​​​മു​​​ണ്ട്.


ല​​​യ​​​ണ​​​ൽ മെ​​​സി, ആ​​​ന്ദ്രേ ഇ​​​നി​​​യേ​​​സ്റ്റ, ക്രി​​​സ്റ്റ്യാ​​​നൊ റൊ​​​ണാ​​​ൾ​​​ഡോ തു​​​ട​​​ങ്ങി​​​യ വ​​​ന്പ​​​ൻ താ​​​ര​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ക​​​ളി​​​ച്ച​​​തി​​​ന്‍റെ അ​​​നു​​​ഭ​​​വ​​​സ​​​ന്പ​​​ത്ത് ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന് തു​​​ണ​​​യാ​​​കും. ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ മ​​​ഞ്ഞ​​​യി​​​ൽ ക​​​ളി​​​ച്ച് ഇ​​​ന്ത്യ​​​യി​​​ൽ ഒ​​​രു പു​​​തി​​​യ തു​​​ട​​​ക്കം പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ അ​​​തി​​​യാ​​​യ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്നും ഗോ​​​മ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.